ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരന്‍ അബു ഖത്തല്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടു; ഖത്തല്‍ കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍
ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരന്‍ അബു ഖത്തല്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടു;
ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരന്‍ അബു ഖത്തല്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു ലഷ്‌കറിന്റെ മുഖ്യ സൂത്രധാരനാണ് ഖത്തല്‍. സുരക്ഷാസേനയും സുരക്ഷാ ഏജന്‍സികളും പിന്തുര്‍ന്നുവരികെയാണ് അബു ഖത്തല്‍ കൊല്ലപ്പെട്ടത്.
നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സഈദിന്റെ അടുത്ത സഹായിയായിരുന്നു ഖത്തല്‍. ജമ്മു കശ്മീരിലെ റാസി ജില്ലയില്‍ ശിവഖോരി ക്ഷേത്രത്തില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ബസിന് നേരെ ജൂണ്‍ ഒമ്പതിന് നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയ ആളാണ്.
2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ അബു ഖത്തലും ഉള്‍പ്പെട്ടിരുന്നു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്യിബയിലെ മൂന്നു ഭീകരര്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് പ്രതികള്‍. രജൗരിയിലെ ദാംഗ്രി വില്ലേജിലെ സിവിലിയന്‍മാരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.