ലണ്ടനില്‍ ഇന്ത്യന്‍ യുവാവിനെ കൊന്ന കേസില്‍ 48-കാരന്‍ അറസ്റ്റില്‍; കൊലപാതകത്തിനുണ്ടായ കാരണം ഇതുവരെ വെളിപ്പെടുത്താതെ പോലീസ്

ലണ്ടനില്‍ ഇന്ത്യന്‍ യുവാവിനെ കൊന്ന കേസില്‍ 48-കാരന്‍ അറസ്റ്റില്‍

Update: 2026-01-05 04:30 GMT

ലണ്ടന്‍: പുതുവത്സരത്തില്‍ ഒരു മൃതദേഹം കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട്, ഇന്ത്യന്‍ വംശജനെ കൊല ചെയ്ത കുറ്റത്തിന് ഒരു 48 കാരനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. ലാംബെത്ത്, ബോണ്ട് വേയിലെ ഒരു വീട്ടില്‍ നിന്നാണ്‍ഭ കലീം ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച, ചില വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് രാവിലെ 8 മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‍ഭ 41 കാരന്റെ മൃതദേഹം കണ്ടെത്തിയത്.

അതേ റോഡില്‍ തന്നെ താമസിക്കുന്ന ഡാനിയല്‍ ലെവി എന്ന 48 കാരനെ അന്നേ ദിവസം തന്നെ പോലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മരണമടഞ്ഞ ഷെയ്ഖിന്റെ കുടുംബം ഇന്ത്യയിലാണുള്ളത്. അവരെ വിവരം അറിയിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിനുണ്ടായ കാരണം ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Tags:    

Similar News