കെയററെ വിവാഹം കഴിച്ച 75-കാരന്‍ പിറ്റേദിവസം മരിച്ചു; സ്വത്തിന് വേണ്ടി മക്കളുമായി വഴക്ക്

കെയററെ വിവാഹം കഴിച്ച 75-കാരന്‍ പിറ്റേദിവസം മരിച്ചു

Update: 2025-07-17 04:30 GMT

ലണ്ടന്‍: അമ്പത് കാരിയായ കെയററെ രഹസ്യമായി വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം 70 കാരനായ ധനികന്‍ മരണമടഞ്ഞു. ഒരുനാള്‍ മാത്രം നീണ്ട ഈ വിവാഹത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് ജോസഫ് ഗ്രോഗന്‍ എന്ന 75 കാരന്റെ കുടുംബം രംഗത്തെത്തിയതോടെ കാര്യങ്ങള്‍ ഗുരുതരമായിരിക്കുന്നു. അനാവശ്യ കാര്യങ്ങള്‍ക്ക് വേട്ടയാടപ്പെടുകയാണെന്ന് ലിസ ഫ്‌ലഗഹെര്‍ട്ടി എന്ന 50 കാരി പറയുന്നു. അയര്‍ലന്‍ഡിലെ ടുല്ലാമോറിലാണ് സംഭവം. തന്റെ മുന്‍ ഭര്‍ത്താവ് ഗുരുതരമായ കാന്‍സര്‍ ബാധിതനായിരുന്നു എന്ന ലിസയുടെ വാദത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ജോസഫ് ഗ്രോഗന്റെ ബന്ധുക്കളെ പ്രതിനിധാനം ചെയ്യുന്ന ബാരിസ്റ്റര്‍.

അവര്‍ സമര്‍പ്പിച്ച തെളിവുകള്‍ ഒന്നും തന്നെ സത്യവും കൃത്യവും ആയിരുന്നില്ലെന്ന് ബാരിസ്റ്റര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, തനിക്ക് 16 വയസ്സുള്ളപ്പോള്‍ മുതല്‍ ഗ്രോഗനുമായി ബന്ധമുണ്ടെന്ന ലിസ ഫ്‌ലഹേര്‍ട്ടിയുടെ വാദം, അദ്ദേഹത്തെ ഒരു ബാലപീഢകനാക്കിയിരിക്കുകയാണെന്നും അത് കുടുംബത്തിന് മാനഹാനി വരുത്തുന്നതാണെന്നും അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ടുല്ലമോറിലെ കൊറോണര്‍ കോടതിയില്‍ മൂന്ന് ദിവസം നീണ്ട വാദം ഇന്നലെയാണ് അവസാനിച്ചത്. ഗ്രോഗന്റെ വിഷയത്തില്‍ കൂടുതല്‍ പോലീസ് അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം പക്ഷെ കൊറോണര്‍ തള്ളിക്കളഞ്ഞു.

75 കാരനായ ഗ്രോഗന്‍ കാന്‍സര്‍ ബാധിതനായിരുന്നെങ്കിലും ഗുരുതരാവസ്ഥയില്‍ അല്ലെന്ന് കോടതിയില്‍ അറിയിച്ചു. ഫ്‌ലഹേര്‍ട്ടിയുമായി രഹസ്യ വിവാഹം റെജിസ്റ്റര്‍ ചെയ്തതിന്റെ പിറ്റേന്ന് 2023 ഏപ്രില്‍ 15 ന് അയാള്‍ സ്വന്തം വീട്ടില്‍ വെച്ച് മരണമടയുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അയാളുടെ മൃതദേഹം എംബാം ചെയ്തു. ഇത് യഥാര്‍ത്ഥ മരണകാരണം എന്തെന്ന് കണ്ടെത്തുന്നത് അസാദ്ധ്യമാക്കിയതായി കൊറോണര്‍ നിരീക്ഷിച്ചു. കാര്‍ഷിക രംഗത്ത് ഏറെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഗ്രോഗന്‍. അയാളുടെ 55 ലക്ഷം പൗണ്ടിന്റെ ആസ്തിയാണ് ഇപ്പോള്‍ തര്‍ക്ക വിഷയമായിരിക്കുന്നത്.

Tags:    

Similar News