യു കെയില്‍ ദേശി പബ്ബുകള്‍ വ്യാപകമാവുന്നു; ഇന്ത്യന്‍ ഭക്ഷണവും, പഞ്ചാബി സംഗീതവുമുള്ള ദേശീ പബ്ബുകള്‍ ആഘോഷിച്ചു പുതുതലമുറ

യു കെയില്‍ ദേശി പബ്ബുകള്‍ വ്യാപകമാവുന്നു

Update: 2025-09-21 04:40 GMT

ലണ്ടന്‍: വംശീയതക്കെതിരായ വികാരം പരിണമിച്ച് ദേശി പബ്ബുകള്‍ തുറക്കുന്നതില്‍ എത്തി നില്‍ക്കുകയാണ്. ഇന്ത്യന്‍ ഭക്ഷണവും, പഞ്ചാബി സംഗീതവും എല്ലാം ഉള്ള ദേശീ പബ്ബുകള്‍ ഇന്ന് വ്യാപകമാവുകയാണ്. ഇംഗ്ലണ്ടിലെ ഫൗണ്ട്രികളിലും ഫാക്റ്ററികളിലും പണിയെടുക്കാന്‍ ദക്ഷിണേഷ്യയില്‍ നിന്നും തൊഴിലാളികള്‍ എത്തിയപ്പോള്‍ അവര്‍ക്ക് പബ്ബുകളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. അതിനെ മറികടക്കാന്‍ അവര്‍ അവരുടേതായ പബ്ബുകള്‍ തുറക്കുകയായിരുന്നു ചെയ്തത്.

ദേശീ പബ്ബുകള്‍ മേഖലയിലാകെ പ്രചാരം നേടിയപ്പോള്‍ അതിനെ കുറിച്ച് ഒരു പുതിയ ഡോക്യുമെന്ററി വരികയാണ്. ദി റൈസ് ഓഫ് മിക്സി എന്ന ഈ ഡോക്യുമെന്ററിയില്‍ പബ്ബുകളുടെ ആരംഭം കാണിക്കുകയും, ബ്രിട്ടീഷ് ഏഷ്യന്‍ വംശജരുടെ ചെറുത്തു നില്‍പ്പിനെ എടുത്തു കാണിക്കുകയും ചെയ്യുന്നുണ്ട്.

ജൂലായില്‍ നടന്ന ബിര്‍മ്മിംഗ്ഹാം ഫോര്‍വേര്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. 1960 കളിലും 70 കളിലും തങ്ങളുടെ മുന്‍തലമുറ, വംശീയ വിദ്വേഷത്തിനെതിരെയുള്ള ചെറുത്തു നില്‍പ്പായി പുതിയ തലമുറ ഈ പബ്ബുകളെ ആഘോഷമാക്കുകയാണ്.

Tags:    

Similar News