'റൈസ് ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ആപ്സ് ലൈറ്റ്'; പരീക്ഷണ ശാലയിൽ നിന്ന് കൂട്ടത്തോടെ കുരങ്ങുകൾ ചാടിപ്പോയത് തലവേദനയായി; കണക്കൂട്ടലുകൾ പിഴച്ചു; കണ്ടെത്തിയത് ഒരെണ്ണത്തിനെ മാത്രം; തിരച്ചിൽ ഊർജിതം

Update: 2024-11-10 10:57 GMT

സൌത്ത് കരോലിന: പരീക്ഷണ ശാലയിൽ നിന്നും ചാടിപ്പോയതിൽ കണ്ടെത്താനായത് ഒരു കുരങ്ങിനെ മാത്രമെന്ന് അധികൃതർ. ബുധനാഴ്ചയാണ് അമേരിക്കയിലെ സൌത്ത് കരോലിനയിലെ പരീക്ഷണശാലയിൽ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയത്. കുരങ്ങുകൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതിനിടെ കണ്ടെത്താനായത് ഒരു കുരങ്ങിനെ മാത്രമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്.

മരങ്ങളിൽ നിന്ന് ഇഷ്ട ഭക്ഷണം ലഭിക്കാതെ വരുന്നതോടെ കുരങ്ങുകൾ പരീക്ഷണ ശാലയിലെ കൂടുകളിലേക്ക് മടങ്ങിയെത്തുമെന്ന കുരങ്ങുകളെ സംരക്ഷിച്ചിരുന്ന സ്ഥാപനത്തിന്റെ കണക്കുകൂട്ടലാണ് പിഴച്ചത്.

പക്ഷെ നിലവിൽ കൂട്ടിലുള്ള കുരങ്ങുകളുടെ പരിസരത്ത് എത്തി ചില കുരങ്ങുകൾ ആശയ വിനിമയം നടത്താൻ ശ്രമിച്ചിരുന്നു. ഇത് അനുകൂലമായ സാഹചര്യമാണെന്നാണ് ഗവേഷണ സ്ഥാപനത്തിലെ അധികൃതർ വിശദമാക്കുന്നത്.

വാരാന്ത്യമാണെന്ന് പോലും കണക്കാതെ ഇവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നാണ് മരുന്ന് പരീക്ഷണങ്ങൾക്കും ഗവേഷണത്തിനുമായി കുരങ്ങുകളെ സൂക്ഷിച്ചിരുന്ന സ്ഥാപനം പറയുന്നു.

Tags:    

Similar News