ജര്‍മ്മനിയില്‍ പുതുവല്‍സര ആഘോഷത്തിനിടെ വ്യാപക അക്രമങ്ങള്‍; അഞ്ചു പേര്‍ കൊല്ലപ്പെട്ടു
ജര്‍മ്മനിയില്‍ പുതുവല്‍സര ആഘോഷത്തിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറി. അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. രാജ്യവ്യാപകമായി 400 ഓളം പേരാണ് അറസ്റ്റിലായത്. പൊതു സ്ഥലങ്ങളില്‍ നടത്തിയ വെടിക്കെട്ടുമായി ബന്ധപ്പെട്ടാണ് മരണങ്ങളും അക്രമസംഭവങ്ങളും നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്കും അക്രമികള്‍ പടക്കങ്ങള്‍ വലിച്ചെറിഞ്ഞു. മരിച്ചവരില്‍ ഒരു 24 കാരനും ഉള്‍പ്പെടുന്നു. പേഡര്‍ബോണ്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. സ്വന്തമായി നിര്‍മ്മിച്ച പടക്കങ്ങള്‍ പരീക്ഷിച്ചു നോക്കുന്നതിനിടയിലാണ് അവ പൊട്ടിത്തെറിച്ച് ഇയാള്‍ മരിച്ചത്.
ബര്‍ലിനില്‍ 30 പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും ഒരു അഗ്‌നിശമനസേനയിലെ അംഗത്തിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്നാണ് അക്രമസംഭവങ്ങളില്‍ ഏര്‍പ്പെട്ടിരുന് 400 ഓളം പേരെ പിടികൂടിയത്. അക്രമസംഭവങ്ങള്‍ അമര്‍ച്ച ചെയ്യാനായി മറ്റ് പ്രദേശങ്ങളില്‍ നിന്നും നുൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥന്‍മാരെയാണ് ബര്‍ലിനിലേക്ക് നിയോഗിച്ചിരുന്നത്. അക്രമങ്ങള്‍ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഇത് ഏറെ സഹായിച്ചു എന്നാണ് കരുതപ്പെടുന്നത്. സ്ഫോനങ്ങളെ തുടര്‍ന്ന് പല കെട്ടിടങ്ങളിലേയും ജനാലച്ചില്ലുകള്‍ പൊട്ടിത്തകര്‍ന്നു. കൊളോണ്‍ നഗരത്തില്‍ പോലീസുകാര്‍ക്കും അഗ്‌നിശമനസേനാ വിഭാഗത്തിനും നേര്‍ക്ക് പലരും പടക്കങ്ങള്‍ എറിയുന്നത് കാണാമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ലേപ്സിങ്ങില്‍ 50 ഓളം വരുന്ന ജനക്കൂട്ടം പോലീസിന് നേര്‍ക്ക് വന്‍തോതിലുള്ള അക്രമമാണ് നടത്തിയത്. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ന്യൂവീഡ് എന്ന ചെറുപട്ടണത്തില്‍ പുലര്‍ച്ചയോടെ അക്രമികള്‍ പടക്കങ്ങള്‍ ഉപയോഗിച്ച് ഒരു വെയര്‍ഹൗസ് കത്തിച്ചതായും പരാതിയുണ്ട്.
ഇവിടെ സൂക്ഷിച്ചിരുന്ന തടികള്‍ മുഴുവന്‍ കത്തി നശിച്ചു. സമീപത്ത് താമസിക്കുന്നവരെ അടിയന്തരമായി ഒഴിപ്പിച്ചതിന് ശേഷമാണ് അഗ്‌നിശമന സേന ഇവിടെ തീണയച്ചത്. സമീപത്തുള്ള പല കെട്ടിടങ്ങള്‍ക്കും തീപിടുത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് കണക്ക്. സംഭവങ്ങളെ ശക്തമായി അപലപിച്ച് ജര്‍മ്മന്‍ സര്‍ക്കാര്‍ തന്നെ രംഗത്തെത്തി. നേരത്തേ തന്നെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ബര്‍ലിനിലേക്ക് കൂടുതല്‍ സുരക്ഷാ സൈനികരെ എത്തിച്ചത് കൊണ്ടാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞതെന്നാണ് ജര്‍മ്മനിയിലെ ആഭ്യന്തരമന്ത്രി നാന്‍സി ഫേറ്റര്‍ വ്യക്തമാക്കിയത്. അക്രമത്തില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്‍മാര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച അവര്‍ അക്രിമികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
എന്നാല്‍ മറ്റ് പലരും രാജ്യങ്ങളിലും പുതുവര്‍ഷം സമാധാനപരമായിട്ടാണ് ആഘോഷിച്ചത്. സിഡ്നി തുറമുഖത്ത് ഒമ്പത് ടണ്‍ വരുന്ന വെടിക്കെട്ട് കാണാന്‍ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്. ലണ്ടനിലും പുതുവല്‍സരാഘോഷങ്ങള്‍ സമാധാനപരമായിരുന്നു. തെക്കന്‍ കൊറിയയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയിരുന്നു. ജ്പപാനിലും ബ്രസീലിലും എല്ലാം തീര്‍ത്തും സമാധാരപരമായി തന്നെയാണ് പുതുവല്‍സരം ആഘോഷിച്ചത്. അമേരിക്കയിലെ പ്രസിദ്ധമായ ടൈംസ്‌ക്വയറിലും പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ വന്‍ ജനാവലി എത്തിയിരുന്നു.
ജര്‍മ്മനി