നിയന്ത്രണം തെറ്റിയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 31 പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്;നദിയിലെ അവശിഷ്ടങ്ങൾക്കിടയിലും മൃതദേഹങ്ങൾ; പണിപ്പെട്ട് രക്ഷാപ്രവർത്തകർ

Update: 2025-02-11 16:02 GMT

ഗ്വാട്ടിമാല സിറ്റി: മദ്ധ്യ യു. എസിന്റെ ഗ്വാട്ടിമാല സിറ്റിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 31 പേർ മരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ 75 പേരുമായി പോയ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. 10 പേരെ രക്ഷപ്പെടുത്തനായിന്നും നിരവധി മൃതദേഹങ്ങൾ നദിയിലെ അവശിഷ്ടങ്ങൾക്കിടയിലാണെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഗ്വാട്ടിമാലയുടെ തലസ്ഥാനത്തിന്റെ വടക്കൻ പ്രവേശന കവാടത്തിലെ പ്യൂന്റെ ഡി ബെലീസ് പാലത്തിനടുത്താണ് അപകടം നടന്നത്.

ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഗ്നിശമന സേനയുടെ വക്താവ് മൈനോർ റുവാനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽ പ്രോഗ്രെസോ ഡിപ്പാർട്ട്‌മെന്റിലെ സാൻ അഗസ്റ്റിൻ അകാസാഗ്വാസ്റ്റ്ലാൻ പട്ടണത്തിൽ നിന്ന് ഗ്വാട്ടിമാല സിറ്റിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട കാരണം പോലീസ് അന്വേഷിച്ചു വരുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News