എട്ടു വയസുകാരിയെ അദ്ധ്യാപിക കുത്തികൊലപ്പെടുത്തി; കഴുത്തിലും കൈയിലും മാരക മുറിവുകൾ; കുട്ടിയെ കണ്ടെത്തിയത് സ്കൂളിലെ രണ്ടാം നിലയിൽ; ടീച്ചർക്ക് വിഷാദ രോഗമെന്ന് നിഗമനം
സിയോൾ: ദക്ഷിണ കൊറിയയിൽ അധ്യാപികയുടെ കുത്തേറ്റ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. ഡെയ്ജിയോണിലെ എലമെന്ററി സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് നാടുനെ നടുക്കിയ സംഭവം അരങ്ങേറിയത്. വൈകുന്നേരമാണ് സ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ കുഞ്ഞിനെ കുത്തേറ്റ് അവശനിലയിൽ കണ്ടെത്തിയത്.
സമീപത്ത് തന്നെ കഴുത്തിലും കൈയിലും കുത്തേറ്റ നിലയിൽ അധ്യാപികയെയും കണ്ടെത്തിയിരുന്നു. രണ്ടാളെയും ഉടനെ ആശുപത്രിയൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയെ ആക്രമിച്ചത് താൻ തന്നെയാണെന്ന് അദ്ധ്യാപിക കുറ്റ സമ്മതം നടത്തി. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
അതേസമയം, അദ്ധ്യപിക വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ 6 മാസത്തെ ലീവ് തേടിയിരുന്നു. എന്നാൽ 20 ദിവസം ലീവ് നൽകിയ ശേഷം അവർ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അദ്ധ്യാപികയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാലുടനെ ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.