വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വിദേശ ജയിലുകളിലുള്ളത് 54 ഇന്ത്യക്കാര്‍; 29 പേര്‍ യുഎഇയിലും 12 പേര്‍ സൗദിയിലും

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വിദേശ ജയിലുകളിലുള്ളത് 54 ഇന്ത്യക്കാര്‍; 29 പേര്‍ യുഎഇയിലും 12 പേര്‍ സൗദിയിലും

Update: 2025-03-07 01:37 GMT

ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 54 ഇന്ത്യക്കാര്‍. 29 പേര്‍ യുഎഇയിലും 12 പേര്‍ സൗദിയിലും ജയിലില്‍ കഴിയുന്നുവെന്നാണു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം ആദ്യം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കിലുള്ളത്.

രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാരുടെ വധശിക്ഷ യുഎഇ കഴിഞ്ഞ മാസം 15നു നടപ്പാക്കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ബാക്കിയുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ എന്താണു നടപടിയെന്നു വ്യക്തമല്ല. കുവൈത്തില്‍ മൂന്നും ഖത്തറില്‍ ഒന്നും വീതം ഇന്ത്യക്കാര്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലുണ്ട്. ഇന്ത്യന്‍ എംബസി നിയമസഹായം ലഭ്യമാക്കിയിരുന്നെന്നും ദയാഹര്‍ജി ഉള്‍പ്പെടെ നല്‍കിയിരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിചാരണത്തടവുകാര്‍ ഉള്‍പ്പെടെ 10,152 ഇന്ത്യക്കാര്‍ വിദേശത്തു ജയിലിലുണ്ടെന്നാണു കേന്ദ്രത്തിന്റെ കണക്ക്. ഇതില്‍ 2633 പേര്‍ സൗദിയിലും 2518 പേര്‍ യുഎഇയിലുമാണ്.

Tags:    

Similar News