പാതി പ്രദേശങ്ങളും എരിഞ്ഞടങ്ങി; ജീവനും കയ്യിൽ പിടിച്ച് ഓടി ജനങ്ങൾ; ഇതുവരെ 24 പേർ കൊല്ലപ്പെട്ടു; 27,000 പേരെ ഒഴിപ്പിച്ചു; വരണ്ട കാറ്റിൽ ആശങ്ക; കാട്ടുതീ ഭീതിയിൽ ദക്ഷിണ കൊറിയ

Update: 2025-03-27 11:31 GMT
പാതി പ്രദേശങ്ങളും എരിഞ്ഞടങ്ങി; ജീവനും കയ്യിൽ പിടിച്ച് ഓടി ജനങ്ങൾ; ഇതുവരെ 24 പേർ കൊല്ലപ്പെട്ടു; 27,000 പേരെ ഒഴിപ്പിച്ചു; വരണ്ട കാറ്റിൽ ആശങ്ക; കാട്ടുതീ ഭീതിയിൽ ദക്ഷിണ കൊറിയ
  • whatsapp icon

സോൾ: ദക്ഷിണ കൊറിയൻ കാട്ടുതീയിൽ ജനങ്ങൾ കടുത്ത ഭീതിയിലാണ് കഴിയുന്നത്. ഇതിനോടകം പാതി പ്രദേശങ്ങളും എരിഞ്ഞടങ്ങിയെന്നാണ് വിവരങ്ങൾ. ഇതുവരെ 24 പേർ കൊല്ലപ്പെട്ടതായി ആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തരിക്കുന്നത്.

ദക്ഷിണ കൊറിയയുടെ തെക്കു-കിഴക്കൻ മേഖലയിൽ ശക്തമായ കാട്ടുതീ. 26 പേർക്ക് പരിക്ക് പറ്റി. കൊല്ലപ്പെട്ടവരിൽ ഏറെയും വൃദ്ധരാണ്. 27,000ത്തിലേറെ പേരെ ഒഴിപ്പിച്ചു. 42,000 ഏക്കർ പ്രദേശം കത്തി നശിച്ചു. തീപിടിത്തത്തിൽ ഉയിസോംഗ് നഗരത്തിലെ 1,300 വർഷം പഴക്കമുള്ള പുരാതന ക്ഷേത്രവും കത്തി നശിക്കുകയും ചെയ്തു.

നഗരത്തിലെ അമൂല്യ ചരിത്ര ശേഷിപ്പുകൾ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റിത്തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സാഞ്ചിയോംഗ് കൗണ്ടിയിൽ നിന്നാണ് കാട്ടുതീ തുടങ്ങിയത്. ശക്തമായ വരണ്ട കാറ്റ് മൂലം ഉയിസോംഗ്, ആൻഡോംഗ്, ചിയോംഗ്സോംഗ് തുടങ്ങിയ കൗണ്ടികളിലേക്കും വ്യാപിച്ചു.

ഇതിനിടെ, ഇന്നലെ ഉയിസോംഗിലെ പർവ്വത മേഖലയിൽ അഗ്നിരക്ഷാ സേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടു. അപകടത്തിന്റെ കാരണം വ്യക്തമല്ല. കാട്ടുതീയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്. 

Tags:    

Similar News