എട്ട് വയസ്സുകാരി ജീവനുള്ള വിരകളെ ഛർദിക്കുന്നത് കണ്ട് വീട്ടുകാർക്ക് ടെൻഷൻ; ഒരു മാസം കഴിഞ്ഞിട്ടും മാറ്റമില്ല; ആശുപത്രി സ്കാനിങ്ങിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; വില്ലനായത് ചെറിയൊരു പ്രാണി!

Update: 2025-07-02 14:23 GMT

ബെയ്‌ജിങ്‌: എട്ടു വയസ്സുകാരി കഴിഞ്ഞ ഒരു മാസമായി ജീവനുള്ള വിരകളെ ഛർദിക്കുന്നതായി റിപ്പോർട്ടുകൾ. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാങ്‌ഷൗ നഗരത്തിലാണ് സംഭവം നടന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ഒരു സെന്റിമീറ്റർ നീളമുള്ള വിരകളെ ഛർദിച്ചതായാണ് പെൺകുട്ടിയുടെ അച്ഛൻ പറയുന്നത്. കുടുംബത്തിലെ മറ്റാർക്കും സമാനമായ ലക്ഷണങ്ങളുണ്ടായിരുന്നില്ല. പല ഡോക്ടർമാരേയും കാണിച്ചെങ്കിലും ഇതിന് പിന്നിലെ കാരണം കണ്ടെത്താൻ ആയില്ലെന്നും പിതാവ് പറയുന്നു.

പിന്നീട്, ജിയാങ്‌സുവിലെ സൂഷോ യൂണിവേഴ്സിറ്റിയിലെ കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടർ ഷാങ് ബിംഗ്ബിംഗ് ആണ് ഛർദിയുടെ പിന്നിലെ കാരണം കണ്ടെത്തിയത്. ഡ്രെയിൻ ഫ്ലൈ അഥവാ മോത്ത് ഫ്ലൈയുടെ ലാർവയെ ആയിരുന്നു കുട്ടി ഛർദിച്ചിരുന്നത്.

വീടുകളിലെ ഓടകൾ, കുളിമുറികൾ, അടുക്കളകൾ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്നവയാണ് മോത്ത് ഫ്ലൈകൾ. ഈർപ്പമുള്ള, ഇരുണ്ട സ്ഥലങ്ങളിലാണ് ഇവയെ കൂടുതലായി കാണുക. വീട്ടിൽ ഇത്തരം പ്രാണികളുള്ളതായി ശ്രദ്ധിച്ചിരുന്നെങ്കിലും അവ ഈ രീതിയിൽ ഒരു ആരോ​ഗ്യപ്രശ്നത്തിന് കാരണമാകുമെന്ന് കരുതിയില്ലെന്നും കുടുംബം പറയുന്നു.

Tags:    

Similar News