'പലതവണ ഒരുമിച്ച് കണ്ടു...'; ഇൻസ്റ്റയിലൂടെ മൂന്നു തവണ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരി വീണ്ടും വിവാഹിതയാകുന്നു; വരനൊരു പ്രമുഖ ഫ്രഞ്ച് റാപ്പർ

Update: 2025-08-28 11:04 GMT

അബുദാബി: ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളും ദുബായ് രാജകുമാരിയുമായ ഷെയ്ഖ മഹ്‌റ അൽ മക്തൂം വീണ്ടും വിവാഹിതയാകുന്നു. പ്രശസ്ത അമേരിക്കൻ റാപ്പർ ഫ്രഞ്ച് മൊണ്ടാനയാണ് വരനെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ബന്ധം ഔദ്യോഗികമാക്കിയതായും സൂചനകളുണ്ട്.

31 കാരിയായ ഷെയ്ഖ മഹ്‌റയും 40 കാരനായ ഫ്രഞ്ച് മൊണ്ടാനയും കഴിഞ്ഞ വർഷാവസാനമാണ് കണ്ടുമുട്ടിയത്. ദുബായിൽ ഇരുവരും ഒരുമിച്ച് നടത്തിയ ടൂറിനിടെയുള്ള ദൃശ്യങ്ങൾ മഹ്‌റ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിന്നീട് പല പൊതു ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ജൂണിലെ പാരീസ് ഫാഷൻ വീക്കിനിടെ ഇരുവരും കൈകോർത്ത് നടന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തിയേകി.

കഴിഞ്ഞ വർഷം മേയിൽ നടന്ന രാജകീയ വിവാഹത്തിലൂടെ ഷെയ്ഖ് മന ബിൻ അൽ മക്തും ആണ് ഷെയ്ഖ മഹ്‌റയുടെ മുൻ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുണ്ട്. ഇവർ വേർപിരിഞ്ഞത് ഇൻസ്റ്റഗ്രാം വഴിയാണ് ഷെയ്ഖ മഹ്‌റ പ്രഖ്യാപിച്ചത്.

Tags:    

Similar News