അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം പാക്കിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പത് സൈനികരും രണ്ടു ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ താലിബാന്‍ ഏറ്റെടുത്തു.
കുറമില്‍ വടക്കുപടിഞ്ഞാറന്‍ ജില്ലകളില്‍ പാക്കിസ്ഥാന്‍ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റോഡരികിള്‍ ബോബുകള്‍ പതിപ്പിച്ചിരുന്നു. പിന്നാലെ ഭീകരസംഘം സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് അഞ്ച് പാക്കിസ്ഥാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ തൊട്ടടുത്ത ജില്ലയായ ഒറാക്‌സായിയില്‍ 19 ഭീകരവാദികളെ കൊലപ്പെടുത്തിയ ഓപ്പറേഷനിലാണ് സൈനികര്‍ മരിച്ചതെന്നാണ് പാകിസ്ഥാന്‍ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സൈനിക വാഹനവ്യൂഹത്തെ ആക്രമിച്ചതെന്ന് പാക്കിസ്ഥാന്‍ താലിബാന്‍ സംഘമാണെന്ന് താലിബാന്‍ റോയിട്ടേഴ്‌സിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.