കോസ്മെറ്റിക് സർജറിയെ തുടർന്ന് അണുബാധ; മരുന്നിന് പോലും രക്ഷിക്കാൻ കഴിഞ്ഞില്ല; ഒടുവിൽ ബ്രസീലിലെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

Update: 2025-10-08 13:26 GMT

റിയോ ഡി ജനീറോ: 'ഫോക്സ് ഐസ്' എന്നറിയപ്പെടുന്ന കോസ്മെറ്റിക് സർജറിക്ക് പിന്നാലെ അണുബാധയുണ്ടായതായി വെളിപ്പെടുത്തിയ ബ്രസീലിയൻ ഫാഷൻ ഇൻഫ്ലുവൻസറായ ജൂനിയർ ദുത്ര (31) ഒക്ടോബർ 3-ന് മരിച്ചു. ഇൻസ്റ്റഗ്രാമിൽ 100,000-ൽ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അഡൈർ മെൻഡിസ് ദുത്ര ജൂനിയർ, ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഈ ശസ്ത്രക്രിയ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടത്തിയത്.

'ഫോക്സ് ഐസ്' സർജറിക്ക് ശേഷം തനിക്ക് അണുബാധയുണ്ടായതായി മരിക്കുന്നതിന് മുമ്പ് ദുത്ര ജൂനിയർ വെളിപ്പെടുത്തിയിരുന്നു. മാർച്ചിൽ സെലിബ്രിറ്റി സർജനായ ഫെർണാണ്ടോ ഗാർബിയാണ് ഇയാൾക്ക് ശസ്ത്രക്രിയ നടത്തിയത്. കണ്ണുകളുടെ കോണുകൾ ഉയർത്തി പൂച്ചയെപ്പോലെയുള്ള മുഖം നൽകുന്ന ശസ്ത്രക്രിയയാണ് ഇത്. സാധാരണയായി പുരികവും കവിളും ഉയർത്തി താഴത്തെ കൺപോള ചുരുക്കുകയാണ് ഇതിൽ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ പ്രചാരം നേടിയ ഒരു ട്രെൻഡ് ആണിതെന്ന് ഡോ. ജോൺ ലെയ്കെ മാധ്യമങ്ങളോട് പറഞ്ഞു.

പല ബ്യൂട്ടി ആപ്പുകളിലൂടെ ലഭിക്കുന്നതുപോലുള്ള രൂപമാണ് ഈ സർജറിയിലൂടെ ആളുകൾക്ക് ലഭിക്കുന്നത്. ഫിൽട്ടറുകളിൽ കാണുന്നതിന് സമാനമായ രൂപം ലഭിക്കാൻ പലരും തങ്ങളെ സമീപിക്കാറുണ്ടെന്ന് ഡോ. ജയ് കാൽവർട്ട് അഭിപ്രായപ്പെട്ടു. എന്നാൽ, ദുത്ര ജൂനിയറിൻ്റെ മരണത്തിനുള്ള യഥാർത്ഥ കാരണം ശസ്ത്രക്രിയക്ക് ശേഷമുണ്ടായ അണുബാധ തന്നെയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Tags:    

Similar News