ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈനിക മേധാവി; ട്രംപ് ഉള്‍പ്പെടെ ലോക നേതാക്കള്‍ പങ്കെടുക്കുമെന്ന് കരുതുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സമ്മേളനത്തിന് മുമ്പ് പ്രകോപനമോ?

Update: 2025-10-22 07:27 GMT

സിയോള്‍: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈനിക മേധാവി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ലോക നേതാക്കള്‍ പങ്കെടുക്കുമെന്ന് കരുതുന്ന വാര്‍ഷിക ഏഷ്യ-പസഫിക് സാമ്പത്തിക സമ്മേളനത്തിന് ദക്ഷിണകൊറിയ വേദിയാവാനിരിക്കെയാണ് ഈ നടപടി.

പരീക്ഷിച്ചത് ബാലിസ്റ്റിക് മിസൈല്‍ ആണ്. ഇത് കിഴക്കോട്ടാണ് വിക്ഷേപിച്ചതെന്നും ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ പ്രസ്താവനയില്‍ പറയുന്നു. പ്യോങ്യാങ്ങിന് തെക്കുള്ള ഒരു പ്രദേശത്ത് നിന്ന് വിക്ഷേപിച്ച ഒന്നിലധികം ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തിയതായും വടക്കുകിഴക്കന്‍ ഭാഗത്തേക്ക് ഏകദേശം 350 കിലോമീറ്റര്‍ (220 മൈല്‍) പറന്നതായും ദക്ഷിണ കൊറിയന്‍ സൈന്യം പ്രസ്താവനയില്‍ പറയുന്നു.

ഉത്തര കൊറിയ നടത്തിയതായി പറയുന്ന ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം അവരുടെ ഇത്തരത്തിലുള്ള ആദ്യത്തെ പരീക്ഷണമാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങ് എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ക്കായി ട്രംപ് ഗ്യോങ്ജുവില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.

2019 ല്‍ ട്രംപുമായുള്ള ആണവ നയതന്ത്ര ചര്‍ച്ച പരാജയപ്പെട്ട ശേഷം ഉത്തരകൊറിയ ആയുധ പരീക്ഷണങ്ങളുടെ വേഗത ത്വരിതപ്പെടുത്തി. ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തിനുള്ള ആവശ്യം യുഎസ് ഉപേക്ഷിച്ചാല്‍ ചര്‍ച്ചകളിലേക്ക് മടങ്ങാമെന്ന് കിം പറഞ്ഞിരുന്നു.

Similar News