സാൻസണിലെ വീട്ടിൽ തീപിടിത്തം; പിതാവും മൂന്ന് കുട്ടികളും മരിച്ചു; തീ നിയന്ത്രണമാക്കിയത് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ; കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-11-17 15:34 GMT

സാൻസൺ: ന്യൂസിലാൻഡിലെ സാൻസണിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ പിതാവും മൂന്ന് കുട്ടികളും മരിച്ചതായി റിപ്പോർട്ട്. തീപിടിത്തമുണ്ടായ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് സാൻസണിലെ ഒരു വീടിന് തീപിടിച്ചതായി അടിയന്തര സേനയ്ക്ക് വിവരം ലഭിച്ചത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളുടെ പരിശ്രമത്തിമൊടുവിലാണ് തീ നിയന്ത്രണമാക്കിയത്.

എന്നാൽ, വീടും അതിനുള്ളിലുണ്ടായിരുന്ന നാല് പേരെയും രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട കുട്ടികൾ ഓഗസ്റ്റ്, ഹ്യൂഗോ, ഗോൾഡി എന്നിവരാണെന്നും ഇവർക്ക് ഒന്നു മുതൽ ഏഴു വയസ്സ് വരെ പ്രായമുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇത് കൊലപാതകമാണോ, ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുട്ടികളുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താൻ കുറച്ച് സമയമെടുക്കുമെന്ന് എന്ന്സംഭവസ്ഥലത്ത് എത്തിയ പോലീസ് നാഷണൽ കമാൻഡർ ഇൻസ്‌പെക്ടർ റോസ് ഗ്രന്ഥാം പ്രതികരിച്ചു. മരണപ്പെട്ടവരുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും തുടർ നടപടികൾക്കുമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തിങ്കളാഴ്ച മുതൽ സ്ഥലത്ത് പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. തീപിടുത്തം എങ്ങനെ സംഭവിച്ചു, അതിൽ മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കും.

Tags:    

Similar News