ലൈംഗിക സംതൃപ്തിക്കായി കുട്ടികളെ അനാവശ്യമായി പരിശോധിച്ച നഴ്‌സിന് ജോലി തെറിച്ചു; ക്രിമിനല്‍ കേസെടുക്കുന്നതില്‍ തീരുമാനം

ലൈംഗിക സംതൃപ്തിക്കായി കുട്ടികളെ അനാവശ്യമായി പരിശോധിച്ച നഴ്‌സിന് ജോലി തെറിച്ചു; ക്രിമിനല്‍ കേസെടുക്കുന്നതില്‍ തീരുമാനം

Update: 2026-01-27 04:51 GMT

ലണ്ടന്‍: ജോലിയുടെ ഭാഗമല്ലാതിരിന്നിട്ടുകൂടി സ്വന്തം ലൈംഗിക സംതൃപ്തിക്കായി കുട്ടികളെ അനാവശ്യ പരിശോധനകള്‍ക്ക് വിധേയരാക്കിയ നഴ്‌സിന് ജോലി തെറിച്ചു. ആഷ്‌ലി ബോയ്ഡ് എന്ന പുരുഷ നഴ്‌സാണ്, തന്റെ ജോബ് ഡിസ്‌ക്രിപ്ഷനില്‍ പരാമര്‍ശിക്കാതിരുന്നിട്ടുകൂടി, ആണ്‍കുട്ടികളുടെ വൃഷ്ണ പരിശോധന നടത്തിയത്. ഈ മാസം ആദ്യം നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ നടത്തിയ വിചാരണയിലാണ് ഇക്കാര്യം പുറത്തു വന്നത്. 2019 മുതല്‍ 2024 വരെ സ്വിന്‍ഡണിലെ ഗ്രെയ്റ്റ് വെസ്റ്റേണ്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഇയാളോട് ലൈന്‍ മാനേജര്‍ ഉള്‍പ്പടെയുള്ളവര്‍ ഇത്തരം പരിശോധനകള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

2024 ജനുവരിയില്‍ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. വില്‍റ്റ്ഷയര്‍ പോലീസ് പ്രാഥമിക അന്വേഷണങ്ങള്‍ നടത്തിയതായും, ഈ കേസ് ആശുപത്രിയില്‍ ഒരു ആഭ്യന്തരാന്വേഷണത്തിനായി വിടാന്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ആവശ്യപ്പെട്ടതായും പോലീസും അന്വേഷണ പാനലിനു മുന്‍പാകെ അറിയിച്ചു. ഇയാളെ എന്‍ എം സി റെജിസ്റ്ററില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.

കൂടുതല്‍ ക്രിമിനല്‍ അന്വേഷണങ്ങള്‍ ഇയാള്‍ക്കെതിരെ വേണമോ എന്ന് തീരുമാനിക്കാന്‍ ഗ്രെയ്റ്റ് വെസ്റ്റേണ്‍ ഹോസ്പിറ്റല്‍സ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി ചേര്‍ന്ന് ആലോചിക്കുമെന്ന് പോലീസ് വ്യക്തമാക്കി. 2022 സെപ്റ്റംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ സ്വിന്‍ഡണ്‍ ആന്‍ഡ് വില്‍റ്റ്ഷയര്‍ പ്രൈഡിന്റെ ചെയര്‍ പേഴ്‌സണ്‍ ആയിരുന്നു ബോയ്ഡ്, ഇയാളുടെ ജോലി വ്യവസ്ഥകള്‍ അനുസരിച്ച് ഇയാള്‍ക്ക് കുട്ടികളുടെ ശരീരത്തില്‍ സ്പരിശിക്കുന്നതിനുള്ള ആവശ്യമില്ലെന്നും ഹോസ്പിറ്റല്‍ വ്യക്തമാക്കി.

Tags:    

Similar News