പാക്കിംഗില്‍ പിഴവ്: പാരസിറ്റമോള്‍ തിരിച്ചെടുത്ത് ബൂട്ട്‌സ്
പാക്കിംഗില്‍ പിഴവ്: പാരസിറ്റമോള്‍ തിരിച്ചെടുത്ത് ബൂട്ട്‌സ്
ലണ്ടന്‍: ഒരു പാക്കിംഗ് പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് ബൂട്ട്‌സ് അവരുടെ സ്വന്തം ബ്രാന്‍ഡ് പാരസിറ്റമോളുകളില്‍ ഒന്ന് തിരിച്ചു വിളിച്ചിരിക്കുകയാണ്. അവരുടെ 500 മില്ലിഗ്രാം ഗുളികകളുടെ പാക്കറ്റ് വാങ്ങരുതെന്നാണ് ബൂട്ട്‌സ് നല്‍കുന്ന മുന്നറിയിപ്പ്. 1 പൗണ്ടില്‍ താഴെ മാത്രം വിലവരുന്ന ഈ ഗുളികകളുടെ പാക്കേജില്‍ അവയില്‍ ആസ്പിരിന്‍ അടങ്ങിയിരിക്കുന്നതായി സൂചിപ്പിക്കുന്നു. ഇത് ചില രോഗികള്‍ക്ക് അപകടത്തിനിടയാക്കുന്ന വസ്തുവാണ്. ഇത് ലേബലിംഗില്‍ വന്ന പിഴവാണോ അതോ അതില്‍ യഥാര്‍ത്ഥത്തില്‍ ആസ്പിരിന്‍ അടങ്ങിയിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നാണ് കമ്പനി പറയുന്നത്.
81-99-922 എന്ന ഐറ്റം കോഡുള്ള, 2029 ഡിസംബര്‍ വരെ എക്സ്പയ|റി ഡെറ്റുള്ള16 ഗുളികകള്‍ അടങ്ങിയ പാക്കറ്റുകളാണ് ഇപ്പോള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. ഇത് പൂര്‍ണ്ണമായും മടക്കിയെടുക്കുകയാണെന്നും, റീട്ടെയ്ല്‍ ഷോപ്പുകളില്‍ നിന്നും ഇത് വാങ്ങരുതെന്നും ബൂട്ട്‌സ് ആവശ്യപ്പെടുന്നു. ഇതിനോടകം തന്നെ ആരെങ്കിലും ഈ ഉദ്പന്നം വാങ്ങിയിട്ടുണ്ടെങ്കില്‍, അത് തിരിച്ചു നല്‍കിയാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.