കള്ള ബോട്ട് കയറി എത്തിയവന്‍ പബ്ബില്‍ കയറി റേപ്പ് ചെയ്തു; ഗര്‍ഭിണിയായ പങ്കാളിയെ കുത്തിക്കൊന്ന യുവാവ് കുറ്റക്കാരന്‍

കള്ള ബോട്ട് കയറി എത്തിയവന്‍ പബ്ബില്‍ കയറി റേപ്പ് ചെയ്തു

Update: 2025-11-01 08:19 GMT

ലണ്ടന്‍: ചെറു ബോട്ടിലേറി അനധികൃതമായി ബ്രിട്ടനിലെത്തിയ അഭയാര്‍ത്ഥി യോര്‍ക്കിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ച് ഒരു യുവതിയെ ബലാത്സംഗം ചെയ്തതായി കോടതിയില്‍ വെളിപ്പെടുത്തി. മൂന്ന് വര്‍ഷം മുന്‍പാണ് ഈദ് അന്‍വര്‍ ഫത്തി നജ്ജാര്‍ എന്ന 20 കാരന്‍ ബോട്ടില്‍ കയറി യു കെയില്‍ എത്തിയത്. ലൈംഗിക വൈകൃതമുള്ളയാള്‍ എന്ന് മുദ്രകുത്തപ്പെട്ട ഇയാളെ കാത്തിരിക്കുന്നത് ദീര്‍ഘകാല ജയില്‍ വാസമാണ്. ജൂലായ് 6 ന് യോര്‍ക്കിലെ ഒരു പബ്ബിലുണ്ടായ കശപിശയില്‍ കൂട്ടുകാരില്‍ നിന്നും വേര്‍പെട്ട് പോവുകയായിരുന്നു ഇര.

മദ്യാസക്തിയിലുണ്ടായിരുന്ന ഇരയെ തന്റെ പിടുത്തത്തില്‍ നിന്നും രക്ഷപ്പെടുന്നതില്‍ നിന്നും നജ്ജാര്‍ തടയുകയായിരുന്നു. ഇരയെ മുറുക്കെ പിടിച്ചുകൊണ്ടായിരുന്നു ഇയാള്‍ യോര്‍ക്കിലെ വുഡു ലോഞ്ചില്‍ വെച്ച് തടഞ്ഞത്. ഒരു ടാക്സി പിടിക്കാനായി യുവതി ശ്രമിക്കുന്നതിനിടയില്‍ ഇവരെ പുറകില്‍ നിന്നും പിടിച്ച് എതിര്‍ ദിശയിലേക്ക് വലിച്ചുകൊണ്ടു പോവുകയായിരുന്നു. പിന്നീട് ഒരു ഇടവഴിയില്‍ വെച്ച് ഇയാള്‍ ഇവരെ ബലാത്സംഗം ചെയ്തു, യുവതിയെ പിന്നീട് റോഡില്‍ കൂടി അര്‍ദ്ധ നഗ്‌നയായി നടക്കുന്നതാണ് കണ്ടത്.

നൈറ്റ്ക്ലബ്ബിലെ സി സി റ്റി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈജിപ്ഷ്യന്‍ വംശജനായ നജ്ജാറിനെ പിടികൂടാന്‍ വഴിയൊരുങ്ങിയത്. വരുന്നയാഴ്ച ഇയാള്‍ ബലാത്സംഗ കുറ്റത്തിന് വിചാരണ നേരിടാന്‍ ഇരിക്കുകയാണ്. അതിനിടയില്‍ ഇന്നലെ നടന്ന വിചാരണയില്‍ ഇയാള്‍ തന്റെ കുറ്റസമ്മതം തിരുത്തി. വരുന്ന ഡിസംബറിലായിരിക്കും തുടര്‍ വിചാരണ നടക്കുക. അതുവരെ ഇയാള്‍ കസ്റ്റഡിയില്‍ തുടരും.

ഗര്‍ഭിണിയായ പങ്കാളിയെ കുത്തിക്കൊന്ന യുവാവ് കുറ്റക്കാരന്‍

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ലൈസന്‍സില്‍ പുറത്തിറങ്ങിയപ്പോള്‍ ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊന്നയാള്‍ക്ക് 42 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2000 ജനുവരിയില്‍ തെക്കന്‍ ലണ്ടനിലെ ഡെന്മാര്‍ക്ക് ഹില്ലില്ലിലെ മെക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റില്‍ വെച്ച് 17 കാരിയായ ആന്‍ഡ്രെ ഡ്രമണ്ടിനെ കുത്തിക്കൊല്ലുമ്പോള്‍ ഷെയ്ന്‍ മാര്‍ച്ചിന് 21 വയസ്സായിരുന്നു പ്രായം. ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും 2013 ല്‍ ഇയാളെ ലൈസന്‍സില്‍ 2013 ല്‍ മോചിതനാക്കി. എന്നാല്‍, അതേവര്‍ഷം ജൂലായില്‍ ഗര്‍ഭിണിയായ മറ്റൊരു കാമുകിയെ വയറില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് വീണ്ടും ജയിലിലായി. പിന്നീട് 2018 ല്‍ ആയിരുന്നു ഇയാള്‍ ജയില്‍ മോചിതനാവുന്നത്.

1995 മുതല്‍ തന്നൈയാളുടെ പേരില്‍ അക്രമ സംഭവങ്ങളും മറ്റ് കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ജൂലായ് 22 ന് ആയിരുന്നു ഇയാള്‍ കിഴക്കന്‍ ലണ്ടനിലെ വാള്‍ഥാംസ്റ്റൗവിലുള്ള വീട്ടില്‍ വെച്ച് 32 കാരിയായ പങ്കാളിയെ കുത്തിക്കൊല്ലുന്നത്. അവര്‍ അപ്പോള്‍ അവരുടെ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഈ കുറ്റത്തിനാണ് ഇപ്പോള്‍ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. കുറഞ്ഞത് 42 വര്‍ഷത്തെ തടവെങ്കിലും അനുഭവിക്കാതെ ഇയാള്‍ക്ക് മോചനം ലഭിക്കാത്ത തരത്തിലുള്ളതാണ് വിധി.

Tags:    

Similar News