58 വര്‍ഷം മുന്‍പ് ബലാത്സംഗം ചെയ്ത കേസ്: 92-കാരന് ഇപ്പോള്‍ ശിക്ഷ

58 വര്‍ഷം മുന്‍പ് ബലാത്സംഗം ചെയ്ത കേസ്: 92-കാരന് ഇപ്പോള്‍ ശിക്ഷ

Update: 2025-07-01 08:07 GMT

ലണ്ടന്‍: കൃത്യം 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 75 കാരിയായ വിധവയെ ബലാത്സംഗം ചെയ്ത് കൊന്ന 98 കാരനായ പെന്‍ഷന്‍കാരന്‍- ജയിലില്‍ വെച്ചു മരിക്കാനായിരിക്കും വിധി. പരിഹരിക്കപ്പെടാതെ കിടക്കുന്ന യു കെയിലെ കേസുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതെന്ന് കരുതപ്പെടുന്ന ഈ കേസില്‍ ലൂസിയ ഡ്യൂണ്‍ എന്ന വിധവയെ ബലാത്സംഗം ചെയ്ത് കൊന്ന റൈലാന്‍ഡ് ഹെഡ്‌ലിക്ക് ഇപ്പോള്‍ കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്. 1967 ജൂണില്‍ രണ്ട് മക്കളുടെ അമ്മ കൂടിയായ ലൂസിയയുടെ ബ്രിസ്റ്റോളിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു അന്ന് 34 വയസ്സുണ്ടായിരുന്ന ഹെഡ്‌ലി അതിക്രമം കാണിച്ചത്.

ബ്രിസ്റ്റോളിലെ കിഴക്കന്‍ മേഖലയിലുള്ള ബ്രിട്ടാനിയ റോഡിലെ വസതിയില്‍ ലൂസിയയുടെ മൃതദേഹം അയല്‍വാസികളായിരുന്നു കണ്ടെത്തിയത്. അതിനു മുന്‍പായി ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേട്ടതായും അയല്‍ക്കാര്‍ പറയുന്നു. വീടിന്റെ മുന്‍ഭാഗത്തെ മുറി തന്നെ കിടപ്പുമുറിയായി ഉപയോഗിച്ചിരുന്ന അവരെ ആ മുറിക്കുള്ളില്‍ തന്നെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും അവിടെ ഉണ്ടായിരുന്നു. ഏവണ്‍ ആന്‍ഡ് സോമര്‍സെറ്റ് ഡിറ്റക്ടീവുകള്‍ മുറിയില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ ഡി എന്‍ എ പരിശോധനക്ക് അയച്ചതോടെയാണ് കേസിലേക്ക് കൂടുതല്‍ വെളിച്ചം വീശിയത്.

അതില്‍ നിന്നും ലഭിച്ച ഡി എന്‍ എ ഹെഡ്‌ലിയുടെ ഡി എന്‍ എയുമായി പൊരുത്തപ്പെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. നേരത്തെ വേറെ രണ്ട് പ്രായമായ സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ബലാത്സംഗ കുറ്റവും കൊലപാതകവും ഇപ്സ്വിച്ചില്‍ താമസിക്കുന്ന ഹെഡ്‌ലി നിഷേധിച്ചെങ്കിലും, ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബ്രിസ്റ്റള്‍ ക്രൗണ്‍ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ജീവപര്യന്തം തടവാണ് ഇയാള്‍ക്ക് വിധിച്ചിരിക്കുന്നത്.

Tags:    

Similar News