സ്വീഡനിലെ വിദ്യാഭ്യാസ കേന്ദ്രത്തിലെ വെടിവെപ്പ്: പരിശോധനയില്‍ നിരവധി റൈഫിളുകള്‍ കണ്ടെടുത്തു

സ്വീഡനിലെ വിദ്യാഭ്യാസ കേന്ദ്രത്തിലെ വെടിവെപ്പ്

Update: 2025-02-06 13:45 GMT

ഒറെബ്രോ: സ്വീഡനിലെ വിദ്യാഭ്യാസ കേന്ദ്രത്തില്‍ വെടിവെപ്പ് നടന്നതിനെ തുടര്‍ന്നുണ്ടായ പരിശോധനയില്‍ നിരവധി റൈഫിളുകള്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തിനു പിന്നില്‍ റിക്കാര്‍ഡ് ആന്‍ഡേഴ്സണ്‍ എന്ന മുപ്പത്തിയഞ്ച് വയസുകാരനാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

സ്‌കൂളില്‍ നിന്ന് നിരവധി ആയുധങ്ങള്‍ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ലോംഗ് ഗണ്‍സ്, റൈഫിളുകള്‍ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ലൈസന്‍സുള്ള തോക്കുകളാണ്കു ലഭിച്ചതെന്നും അവയ്ക്ക് കുറ്റവാളിയുമായി ബന്ധമുണ്ടാകാം എന്നുമാണ് പൊലീസിന്റെ നിഗമനം.

സ്വീഡനിലെ ഒറെബ്രോ നഗരത്തിലെ മുതിര്‍ന്നവര്‍ക്കായുള്ള വിദ്യാഭ്യാസ കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിനെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല, കുറ്റവാളി ഒറ്റയ്ക്കാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രണമത്തിന് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

സ്വീഡനില്‍ തോക്ക് കൈവശം വയ്ക്കുന്നവരുടെ എണ്ണം വളരെക്കൂടുതലാണ് സ്വീഡനില്‍ സ്‌കൂളുകളില്‍ സമീപ വര്‍ഷങ്ങളിലായി ഇത്തരത്തില്‍ നിരവധി ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. കത്തികുത്തിലും മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലും നിരവധി ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.

Tags:    

Similar News