ബര്‍മിംഗ്ഹാമില്‍ നിന്ന് പറന്നുയര്‍ന്ന റയാന്‍ എയര്‍ വിമാനം ആകാശ ചുഴിയില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റു...പാതിവഴിയില്‍ പറന്നിടത്തേക്ക് തന്നെ തിരിച്ച് വിമാനം

പാതിവഴിയില്‍ പറന്നിടത്തേക്ക് തന്നെ തിരിച്ച് വിമാനം

Update: 2025-12-30 05:38 GMT

ബിര്‍മിംഗ്ഹാം: യാത്രയ്ക്കിടെ ചില അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഒരു റയ്ന്‍എയര്‍ വിമാനത്തിന് യാത്ര അവസാനിപ്പിച്ച് പുറപ്പെട്ടയിടത്തേക്ക് തിരിച്ചു വരേണ്ടതായി വന്നു. ഞായറാഴ്ച ബിര്‍മ്മിംഗ്ഹാം വിമാനത്താവളത്തില്‍ നിന്നും ടെനെറിഫിലേക്ക് പോയ എഫ് ആര്‍ 1121 വിമാനമാണ് യാത്ര പകുതിയില്‍ വെച്ച് നിര്‍ത്തി തിരിച്ചെത്തിയതെന്ന് ഏവിയേഷന്‍ ഹെറാള്‍ഡ് പറയുന്നു. ഫ്രാന്‍സിലെ ബ്രിട്ടനിക്ക് മുകളില്‍ വെച്ച് വിമാനം ആകാശച്ചുഴിയില്‍ പതിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് യാത്ര മുടങ്ങാന്‍ കാരണമായത്.

ബോയിംഗ് 737 -8 മാക്സ് വിമാനത്തിലെ ജീവനക്കാര്‍, വിമാനം ആകാശ ചുഴിയില്‍വീണ സമയത്ത് യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. ശക്തമായ കുലുക്കത്തില്‍ ചില യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് യാത്ര തുടങ്ങി ഒന്നര മണിക്കൂറിന് ശേഷം വിമാനം പുറപ്പെട്ടയിടത്തു തന്നെ തിരിച്ചിറങ്ങിയത്. ചില ഹൊറര്‍ സിനിമകളില്‍ കാണുന്നതിന് സമാനമായ രംഗമായിരുന്നു വിമാനത്തില്‍ എന്നാണ് ചില യാത്രക്കാര്‍ പറഞ്ഞത്.

വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ പരിക്കേറ്റ യാത്രക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കി. പിന്നീട് രാത്രി 9 മണിയോടെ വിമാനം യാത്ര തുടര്‍ന്നു. ഇക്കാര്യം റേയ്ന്‍എയറും സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News