സല്‍മാന്‍ റുഷ്ദിക്കു നേരെ ഉണ്ടായ വധശ്രമം; പ്രതി കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി; ഹാദി മാതരെ കാത്തിരിക്കുന്നത് 32 വര്‍ഷത്തെ തടവു ശിക്ഷ

സല്‍മാന്‍ റുഷ്ദിക്കു നേരെ ഉണ്ടായ വധശ്രമം; പ്രതി കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി

Update: 2025-02-22 09:37 GMT

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാര്‍ റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി ഹാദി മാതര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ന്യൂയോര്‍ക്ക് കോടതി. കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ ഹാദി മാതര്‍ക്ക് 32 വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരും. കൊലപാതകശ്രമത്തിനാണ് 27കാരനായ ഹാദിക്കെതിരെ ന്യൂയോര്‍ക്ക് കോടതി കുറ്റം ചുമത്തിയത്.

2022 ആഗസ്റ്റ് 22ന് ന്യൂയോര്‍ക്കില്‍വെച്ചുനടന്ന ഒരു സാഹിത്യപരിപാടിക്കിടെയാണ് ഹാദി മാതര്‍ റുഷ്ദിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 തവണയാണ് അക്രമി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്നു റുഷ്ദി.

ആക്രമണത്തില്‍ നിന്ന് സല്‍മാന്‍ റുഷ്ദി രക്ഷപ്പെടുമെന്ന് താന്‍ പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നുവെന്ന് ഹാദി മാതര്‍ സമ്മതിച്ചിരുന്നു. അദ്ദേഹം രക്ഷപ്പെട്ടുവെന്ന് കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടു പോയെന്നും ഹാദി വ്യക്തമാക്കി. വധശ്രമവുമായി ബന്ധപ്പെട്ട് റുഷ്ദി 'നൈഫ്: മെഡിറ്റേഷന്‍സ് ആഫ്റ്റര്‍ ആന്‍ അറ്റംപ്റ്റഡ് മര്‍ഡര്‍' എന്നപേരില്‍ ഓര്‍മപ്പുസ്തകം എഴുതിയിരുന്നു.

1988ല്‍ എഴുതിയ സാത്താനിക് വേഴ്‌സസ് നോവലിനെ തുടര്‍ന്ന് ഇറാന്‍ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ഈ പുസ്തകത്തിലെ ഏതാനും പേജുകള്‍ വായിച്ചതായും ഹാരി മാതര്‍ പറഞ്ഞിരുന്നു.

'യുദ്ധവും സമാധാനവും' 'കുറ്റവും ശിക്ഷയും' 'കാരമസോവ് സഹോദരന്മാര്‍'; മഹത്തായ കൃതികള്‍ മലയാളിക്കു സമ്മാനിച്ച ദമ്പതികള്‍

കത്തിമുനയില്‍ കടന്നുപോയ നിമിഷങ്ങളെക്കുറിച്ച് എഴുതിയ പുതിയ കൃതിയായ മൂന്നു നോവല്ലകളുടെ സമാഹാരം ഉടന്‍ വരുമെന്ന് അടുത്തിടെ റുഷ്ദി പ്രഖ്യാപിച്ചിരുന്നു.

ആക്രമണത്തിനു ശേഷമാണു പ്രസിദ്ധീകരിച്ചതെങ്കിലും വിജയനഗരം (വിക്ടറി സിറ്റി) മുന്നേ എഴുതിയതാണ്. തിരിച്ചുകിട്ടിയ ജീവിതത്തിലെ ആദ്യ ഫിക്ഷന്‍ എന്നതാണ് ഉടന്‍ പുറത്തിറങ്ങുന്ന കൃതിയുടെ പ്രത്യേകത.

Tags:    

Similar News