ബ്രിട്ടീഷ് ബിസിനസുകാരന്‍ ഡെന്മാര്‍ക്കില്‍ തടവില്‍; സഞ്ജയ് ഷാ നടത്തിയത് കോടാനുകോടികളുടെ നികുതി വെട്ടിപ്പ്; 12 വര്‍ഷം തടവിന് ശിക്ഷിച്ചു ഡെന്‍മാര്‍ കോടതി

ബ്രിട്ടീഷ് ബിസിനസുകാരന്‍ ഡെന്മാര്‍ക്കില്‍ തടവില്‍

Update: 2024-12-13 05:31 GMT

കോപ്പന്‍ഹേഗന്‍: നികുതി തട്ടിപ്പിന് ബ്രിട്ടീഷ് ബിസിനസ്സുകാരനായ സഞ്ജയ് ഷായ്ക്ക് ഡെന്മാര്‍ക്കില്‍ 12 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 9 ബില്യന്‍ ഡെന്മാര്‍ക്ക് കറന്‍സി (996 മില്യന്‍ പൗണ്ട്) യുടെ വന്‍ നികുതി തട്ടിപ്പില്‍ നിര്‍ണ്ണായകമായ പങ്ക് ഇയാള്‍ വഹിച്ചതായി ഗ്ലോസ്ട്രപ് കോടതി ഇന്നലെ കണ്ടെത്തി. ഈ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഇയാള്‍ ആയിരുന്നു എന്നാണ് കോടതി പറയുന്നത്. ഡിവിഡന്റ് ടാക്സ് റീഫണ്ടിലാണ് തിരിമറി നടത്തിയത്.

ട്രഷറിയില്‍ നിന്നും ലക്ഷക്കണക്കിന് പണം അന്യായമായി അവകാശപ്പെട്ടതായി ഡാനിഷ് ടാക്സ് അധികൃതര്‍ 2015 ല്‍ കണ്ടെത്തിയതോടെയാണ് കേസ് ആരംഭിക്കുന്നത്. ഇതിനു മുന്‍പ് ഏതൊരു സാമ്പത്തിക കുറ്റകൃത്യത്തിലും ഡാനിഷ് കോടതി വിധിച്ചിട്ടുള്ളതിലും മൂന്ന് വര്‍ഷം കൂടുതലാണ് ഇക്കാര്യത്തില്‍ തടവ് വിധിച്ചിരിക്കുന്നത്. അതിനു പുറമെ ഇയാളെ രാജ്യത്തു നിന്നും പുറത്താക്കുകയും, ഇയാള്‍ രാജ്യത്ത് ബിസിനസ്സ് നടത്തുന്നത് വിലക്കുകയും ചെയ്യും.

തട്ടിപ്പിലൂടെ ഇയാള്‍ നേടിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ച 7.2 ബിലന്‍ ഡി എം കെ (ഡെന്മാര്‍ക്ക് കറന്‍സി) ഇയാളില്‍ നിന്നും പിടിച്ചെടുക്കാനും ഉത്തരവുണ്ട്. പോലീസ് ഇതുവരെ ഇയാളില്‍ നിന്നും 3 ബില്യന്‍ ഡി എം കെ പിടിച്ചെടുത്തിട്ടുണ്ട്. താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും, ഡാനിഷ് നിയമങ്ങളിലെ ഒരു പിഴവ് ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും സഞ്ജയ് ഷാ പറയുന്നു. എന്നാല്‍, കോടതി ഈ വാദം തള്ളിക്കളയുകയായിരുന്നു.

Tags:    

Similar News