ബ്രിട്ടീഷ് എം പിക്ക് തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി; തുലിപ് സിദ്ദിഖിക്കെതിരെ രണ്ട് വര്‍ഷം തടവ് ശിക്ഷ

ബ്രിട്ടീഷ് എം പിക്ക് തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

Update: 2025-12-02 05:43 GMT

ധാക്ക: ബ്രിട്ടീഷ് എം പിയും മുന്‍ മന്ത്രിയുമായ തുലിപ് സിദ്ദിഖിയ്ക്ക് അവരുടെ അഭാവത്തില്‍ ഒരു ബംഗ്ലാദേശ് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. അനധികൃതമായി ഭൂമി അലോക്കേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസിലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച വിധി വന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. നേരത്തെ തുളിപ് സിദ്ദിഖിയുടെ ബന്ധുവും, ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷേഖ് ഹസീനയേയും അവരുടെ അഭാവത്തില്‍ കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. സഹോദരി റെഹാനയ്ക്ക് ഏഴ് വര്‍ഷത്തെ തടവാണ് വിധിച്ചത്.

ബ്രിട്ടനില്‍ സാമ്പത്തിക കാര്യങ്ങളുടെയും അഴിമതി വിരുദ്ധ നടപടികളുടെയും ചുമതലയുണ്ടായിരുന്ന തുളിപ് സിദ്ദിഖി നേരത്തേ ഹസീനയുമായുള്ള സാമ്പത്തിക ഇടപാടുക അന്വേഷണ വിധേയമായതോടെ സ്ഥാനം രാജിവെച്ചിരുന്നു. ഒരു സുതാര്യമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് രാജി വെച്ചത് എന്നാണ് അവര്‍ പറഞ്ഞത്. ഷേഖ് ഹസീനയുടെ കാലത്ത് പ്രതിഷേധക്കാരെ അക്രമാസക്തമായ രീതിയില്‍ അടിച്ചമര്‍ത്തി എന്ന കുറ്റത്തിന് കഴിഞ്ഞമാസം മറ്റൊരു ബംഗ്ലാദേശ് കോടതി അവരെ വധശിക്ഷയ്ക്കും വിധിച്ചിരുന്നു.

Tags:    

Similar News