നാടുകടത്തല്‍ വീഡിയോയില്‍ പോപ് ഗാനം: വൈറ്റ് ഹൗസിനെതിരെ വിമര്‍ശനം

നാടുകടത്തല്‍ വീഡിയോയില്‍ പോപ് ഗാനം: വൈറ്റ് ഹൗസിനെതിരെ വിമര്‍ശനം

Update: 2025-04-06 12:42 GMT

വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ നാടുകടത്തുന്ന വീഡിയോയില്‍ പോപ് ഗാനം ഉപയോഗിച്ചതില്‍ വൈറ്റ് ഹൗസിനെതിരെ വ്യാപക വിമര്‍ശനം. നാടുകടത്താനായി ജനങ്ങളെ കൊണ്ടുവരുന്ന വീഡിയോയില്‍ ബനനാരാമ എന്ന പ്രശസ്ത യുകെ പോപ് ഗ്രൂപ്പിന്റെ 1983ല്‍ പുറത്തിറങ്ങിയ നാ നാ ഹേയ് ഹേയ് ( കിസ് ഹിം ഗുഡ്‌ബൈ ) എന്ന ഗാനമാണ് ഉപയോഗിച്ചിട്ടുള്ളത്.

വൈറ്റ് ഹൗസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. പാട്ടിലെ നാ നാ നാ ഹേയ് ഹേയ് ഗുഡ് ബൈ എന്ന വരി കാപ്ഷനായി ചേര്‍ത്താണ് നാടുകടത്തുന്നതിന്റെ വീഡിയോ പങ്കുവച്ചത്. വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് നേരിടുന്നത്.

ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ നടപടികള്‍ മനുഷ്യത്വരഹിതമാണെന്ന് നെറ്റിസണ്‍സ് വീഡിയോയ്ക്കു കീഴെ കുറിച്ചു. കുടിയേറ്റക്കാരുടെ യാതനകളെ പരിഹരിക്കുന്ന പ്രവൃത്തിയാണ് വൈറ്റ്ഹൗസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചു. നാണക്കേട് തോന്നുന്നുവെന്നും മനുഷ്യത്വവിരുദ്ധമായ ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് നിര്‍ത്തുവെന്നും ചിലര്‍ കുറിച്ചു. സംഗീതത്തിന്റെ അകമ്പടിയോടെ മനുഷ്യത്വ വിരുദ്ധതയെ ആഘോഷിക്കുകയാണ് ഭരണകൂടമെന്നും ഇങ്ങനെയാണ് ഫാസിസമെന്നും നിരവധി വിമര്‍ശനങ്ങളാണ് വീഡിയോയ്ക്കു നേരെ ഉയരുന്നത്.

Tags:    

Similar News