യമനില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന അഞ്ച് കുട്ടികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; തീവ്രവാദികള്‍ പീരങ്കിഷെല്‍ പ്രയോഗിച്ചെന്ന് ഹൂതികള്‍

യമനില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന അഞ്ച് കുട്ടികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

Update: 2025-07-13 06:24 GMT

ഏദന്‍: തെക്കുപടിഞ്ഞാറന്‍ യമനില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന അഞ്ച് കുട്ടികള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്സ് പ്രവിശ്യയിലെ അല്‍-ഹഷ്മ ഉപജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

തെക്കന്‍ യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരുമായി സഖ്യമുള്ള ഇസ്ലാ പാര്‍ടിയുടെ പിന്തുണയുള്ള തീവ്രവാദികളാണ് പീരങ്കിഷെല്‍ പ്രയോഗിച്ചതെന്ന് ഹൂതി നിയന്ത്രണത്തിലുള്ള അല്‍-മസിറ ടിവി റിപ്പോര്‍ട്ട്ചെയ്തു.

Tags:    

Similar News