ഇസ്രായേല്‍ തലസ്ഥനത്തേക്ക് മിസൈല്‍ മഴ അയച്ച് ഇറാന്; മഹാഭൂരിപക്ഷവും അയണ്‍ ഡോം തകര്‍ത്തെങ്കിലും ടെല്‍ അവീവില്‍ വരെ ചിലത് നിലംപതിച്ചു; നിരവധി ഇസ്രയേലികള്‍ക്കും പരിക്ക്; നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടി; അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇറാനും മുന്പോട്ട്: ലോകം യുദ്ധമുന്നയിലേക്ക്
ജെറുസലേം: പശ്ചിമേഷ്യയില്‍ അപ്രഖ്യാപിത യുദ്ധം. ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാന്. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചു. ജെറുസലേമില്‍ വലിയ സ്ഫോടനം ഉണ്ടായി. ഇറാന്റെ ഡ്രോണ്‍ ആക്രമണമാണ് പ്രധാനമായും നടന്നത്. ഇതിനിടെ മിസൈലും പ്രയോഗിച്ചു. ഇസ്രയേലും ആക്രമണം തുടരുകയാണ്. ഇറാന് ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതോടെ മധ്യപൂര്‍വ്വ ദേശം കലുഷിതമായി മാറുകയാണ്. ഇസ്രയേലിനെ മുട്ടു കുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അറിയിച്ചു. ഇസ്രയേല്‍ യുദ്ധ വിമാനം വെടിവച്ചിട്ടെന്നും അവകാശപ്പെടുന്നുണ്ട് ഇറാന്. എന്നാല്‍ ഇതെല്ലാം ഇസ്രയേല്‍ നിഷേധിച്ചു.
ഇസ്രായേല്‍ തലസ്ഥനത്തേക്ക് മിസൈല്‍ മഴ അയക്കുകയായിരുന്നു ഇറാന്. മഹാഭൂരിപക്ഷവും അയണ്‍ ഡോം തകര്‍ത്തെങ്കിലും ടെല്‍ അവീവില്‍ വരെ ചിലത് നിലംപതിച്ചവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിരവധി ഇസ്രയേലികള്‍ക്കും പരിക്ക് പറ്റി. ഇതിന് പിന്നാലെ നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടിയും ഉണ്ടായി. ഇത് അതിഭീകരമായിരുന്നു. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇറാനും മുന്പോട്ട് പോകുന്നുവെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. ഇതോടെ ലോകം യുദ്ധമുന്നയിലേക്ക് പോകുന്നുവെന്നാണ് വിലയിരുത്തല്‍. അമേരിക്കയും കഴിഞ്ഞ ദിവസം ഇസ്രയേലിന് പിന്തുണ അറിയിച്ചിരുന്നു. ഇറാന് യുറേനിയം സമ്പൂഷ്ടീകരണം അവസാനിപ്പിക്കണമെന്നതാണ് അമേരിക്കയുടെ ആവശ്യം. ഇതിന് ഇറാന് തയ്യാറുമല്ല. ആണവ കരാറില്‍ ഇറാന് ഉടന്‍ ഒപ്പിടാനും സാധ്യതയില്ല. അതുകൊണ്ട് തന്നെ അതിശക്തമായ യുദ്ധം നടക്കും.
ഇറാന് എല്ലാ പരധിയും വിട്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. ടെഹ്റാന് വിമാനത്താവളം ആക്രമിച്ചെന്നും സൂചനയുണ്ട്. അറബ് രാഷ്ട്ര തലവന്മാരുമായി അമേരിക്കന്‍ പ്രസിഡന്റ് ഫോണില്‍ സംസാരിച്ചു. ഇസ്രയേലില്‍ ഇറാന് കനത്ത ആക്രമണം നടത്തിയെന്നാണ് സൂചന. ജെറുസലേമിലെ ജനവാസ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. നിരവധി പേര് മരിച്ചെന്ന് ഇറാന് അവകാശപ്പെട്ടു. എന്നാല്‍ ഒരാള്‍ മരിച്ചെന്നാണ് ഇസ്രയേല്‍ പറയുന്നത്. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന് സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന് താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയത്. മധ്യപൂര്‍വദേശത്ത് അശാന്തിയുടെ തീപടര്‍ത്തി ഇറാനില്‍ വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈല്‍ ആക്രമണം നടന്നതെന്നാണ് വിലയിരുത്തല്‍. തെക്കന്‍ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഭൂഗര്‍ഭ ആണവ സംവിധാനങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന് വ്യക്തമാക്കി. അതേസമയം, ഇറാനും പ്രത്യാക്രമണം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ച് ടെല്‍ അവീവിലും ജറുസലമിലും ഇറാന് ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്രയേലില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി.
ഇറാനിലേക്ക് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായി സൂചനയുണ്ട്. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. ഇതിനിടെ ഇസ്രയേലിലേക്ക് ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇറാന് പരിധികള്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്കി.
ഇസ്രയേല്‍ ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അറബ് രാഷ്ട്രത്തലവന്മാരുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചു. ദേശീയ സുരക്ഷാ സമിതിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച നടത്തും.