ബില്‍ ക്ലിന്റന്റെ നീന്തല്‍ക്കുളത്തിലെ ലീലാവിലാസങ്ങള്‍ മുതല്‍ മൈക്കല്‍ ജാക്‌സണ്‍ വരെ! എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിട്ട് അമേരിക്ക; പ്രമുഖരുടെ നെഞ്ചിടിപ്പ് കൂട്ടി പതിനായിരക്കണക്കിന് രേഖകള്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങള്‍
വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന രേഖകളും ചിത്രങ്ങളും അമേരിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, പോപ്പ് സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സണ്‍ തുടങ്ങി ലോകപ്രശസ്തരായ പല വ്യക്തികളും എപ്സ്റ്റീന്റെ വലയില്‍ കുടുങ്ങിയതിന്റെ തെളിവുകളാണ് പതിനായിരക്കണക്കിന് പേജുകളുള്ള ഈ ഫയലുകളിലുള്ളത്. പീഡനത്തിനിരയായ 1200-ഓളം പേരുടെ വിവരങ്ങളും ഇതിലുണ്ട്. എപ്സ്റ്റീന്റെ പങ്കാളി ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിനൊപ്പം ബില്‍ ക്ലിന്റണും അര്‍ദ്ധനഗ്‌നരായ സ്ത്രീകളും സ്വിമ്മിംഗ് പൂളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
തന്നെ രക്ഷിക്കാന്‍ ആരും ഫയലുകള്‍ പിടിച്ചുവെച്ചിട്ടില്ലെന്ന് ക്ലിന്റണ്‍ അവകാശപ്പെടുമ്പോഴും, പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പരാമര്‍ശമില്ലെന്നത് ശ്രദ്ധേയമാണ്. പലവട്ടം എഡിറ്റിംഗിന് വിധേയമാക്കിയ ശേഷമാണ് ഈ ഫയലുകള്‍ ജനങ്ങളിലേക്ക് എത്തിയതെന്ന് സൂചനയുണ്ട്. അധ്യാപകനായി ജീവിതം തുടങ്ങിയ എപ്സ്റ്റീന്‍, നിക്ഷേപ ബാങ്കുകളിലെ സ്വാധീനം വഴി കോടീശ്വരനായി മാറുകയും പ്രമുഖര്‍ക്കായി വിരുന്നുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 2008-ല്‍ ആദ്യമായി പിടിയിലായ ഇയാള്‍ 2019-ല്‍ പ്രായപൂര്‍ത്തിയാകാത്തവരെ കടത്തിയതിന് വീണ്ടും അറസ്റ്റിലായി. എന്നാല്‍ വിചാരണയ്ക്ക് മുന്‍പ് തന്നെ ജയില്‍ സെല്ലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഔദ്യോഗികമായി ആത്മഹത്യ എന്ന് പറയുമ്പോഴും എപ്സ്റ്റീന്റെ മരണം ഇന്നും വലിയൊരു സമസ്യയായി തുടരുന്നു.
1200ഓളം പേരെയാണ് എപ്സ്റ്റീന്‍ പീഡനത്തിനിരയാക്കിയിട്ടുള്ളത്. പതിനായിരയിരക്കണക്കിന് രേഖകളും ചിത്രങ്ങളുമാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് ഡെപ്യൂട്ടി അറ്റോണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞിരുന്നു. 'എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളില്‍ പലതും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. എപ്സ്റ്റീനിന്റെ ദീര്‍ഘകാല കൂട്ടാളിയുമായ ഗിസ്ലെയ്ന്‍ മാക്സ്വെല്ലും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, മൈക്കല്‍ ജാക്സണ്‍ എന്നിവരുള്‍പ്പെടെ ഉന്നത വ്യക്തികളുമായി ഇടപഴകുന്നത് കാണിക്കുന്ന ചിത്രങ്ങള്‍ ഈ വലിയ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
അതേ സമയം ക്ലിന്റന്‍ ഇന്നലെ വ്യക്തമാക്കിയത് പലരും പറയുന്നത് പോലെ തന്നെ രക്ഷിക്കാനായി ഈ ഫയലുകള്‍ ആരും പിടിച്ചു വെച്ചിട്ടില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ട്രംപിനെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ല. നിരവധി തവണ എഡിറ്റിങിന് വിധേയമാക്കിയ ശേഷമാണ് ഫയലുകള്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പ്രശസ്തരുടേയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനായിരുന്നു ജെഫ്രി എപ്സ്റ്റീന്‍. ന്യൂയോര്‍ക്കിലെ ഒരു സ്‌ക്കൂളിലെ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇയാള്‍ 1970കളില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ബെയര്‍ സ്റ്റേണ്‍സില്‍ ജോലി ആരംഭിച്ചതോടെ തന്റെ ജീവിതം മാറ്റി മറിച്ച നിക്ഷേപ ലോകത്തേക്കുള്ള യാത്ര ആംഭിക്കുകയായിരുന്നു. 1982ല്‍ സ്വന്തം സ്ഥാപനമായ ജെ. എപ്സ്റ്റീന്‍ ആന്‍ഡ് കോ സ്ഥാപിച്ചു.
നൂറുകോടിയിലധികം വരുമാനമുള്ളവര്‍ക്ക് പ്രത്യേക സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് എപ്സ്റ്റീന്‍ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു. സമ്പത്ത് വര്‍ധിച്ചതോടെ പ്രശസ്തര്‍ക്കായി ജെഫ്രി പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ഇയാളുടെ വില്‍പ്പത്രം അനുസരിച്ച്, അദ്ദേഹത്തിന് 57 കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2008 ലാണ് ഇയാള്‍ പിടിയിലാകുന്നതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിന് പ്രേരിപ്പിച്ചു എന്ന കേസില്‍ കുറ്റസമ്മതം നടത്തുന്നതും. കുറ്റം ചെയ്തു എന്ന് കണ്ടെത്തിയതോടെ എപ്സ്റ്റീനെ ഔദ്യോഗികമായി ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. 2019 ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീന്‍ വീണ്ടും അറസ്റ്റിലായി.
2019 ജൂലൈ 24 ന് എപ്സ്റ്റീനെ സെല്ലില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഏതാനും ആഴ്ചകള്‍ക്കുശേഷം, ഓഗസ്റ്റ് 10 ന് എപ്സ്റ്റിനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് ഔദ്യോഗിക ഭാഷ്യം. എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും തുടരുകയാണ്. ജെഫ്രിയുടെ ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വിചാരണയ്ക്ക് മുമ്പ് സെല്ലില്‍ എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ കേസിലെ പല വിവരങ്ങളും അജ്ഞാതമായിത്തന്നെ ഇന്നും തുടരുന്നു. എപ്സ്റ്റീനിന്റെ ദീര്‍ഘകാല കൂട്ടാളിയുമായ ഗിസ്ലെയ്ന്‍ മാക്സ്വെല്ലും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, മൈക്കല്‍ ജാക്സണ്‍ എന്നിവരുള്‍പ്പെടെ ഉന്നത വ്യക്തികളുമായി ഇടപഴകുന്നത് കാണിക്കുന്ന ചിത്രങ്ങള്‍ ഈ വലിയ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
ഒരു ഫോട്ടോയില്‍ മാക്സ്വെല്ലിനും അര്‍ദ്ധനഗ്‌നരായ നിരവധി സ്ത്രീകള്‍ക്കുമൊപ്പം നീന്തല്‍ക്കുളത്തില്‍ ക്ലിന്റനെ കാണാം. അതേ സമയം ക്ലിന്റന്‍ ഇന്നലെ വ്യക്തമാക്കിയത് പലരും പറയുന്നത് പോലെ തന്നെ രക്ഷിക്കാനായി ഈ ഫയലുകള്‍ ആരും പിടിച്ചു വെച്ചിട്ടില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ട്രംപിനെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ല.
