എന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടിയാണ്; പക്ഷേ ഞാന്‍ ഒരു മനുഷ്യനാണ്; ചില സാഹചര്യങ്ങളില്‍ എനിക്ക് വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമാണ്; കെപിസിസി പുന: സംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച ചാണ്ടി ഉമ്മന്റെ പ്രതികരണം; കോണ്‍ഗ്രസ് പദയാത്രയില്‍ പങ്കെടുത്തതോടെ മഞ്ഞുരുകല്‍
ചാണ്ടി ഉമ്മന്റെ പ്രതികരണം
കോട്ടയം: താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളില്‍ വിഷമം തോന്നുന്നത് സ്വാഭാവികമാണെന്നും കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ ചാണ്ടി ഉമ്മന്‍. പാര്‍ട്ടിയാണ് തനിക്ക് എല്ലാം നല്‍കിയിട്ടുള്ളതെന്നും, എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തിപരമായ വിഷമങ്ങള്‍ ഉണ്ടായേക്കാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ തുടങ്ങിയ നേതാക്കളുമായി തുറന്നു സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാര്‍ട്ടിയാണ് എനിക്ക് എല്ലാം. പാര്‍ട്ടി എല്ലാം തന്നിട്ടുണ്ട്. 53 വര്‍ഷക്കാലം എന്റെ പിതാവിനെ ഒരേ സ്ഥലത്ത് എംഎല്‍എ ആക്കിയത് പാര്‍ട്ടിയാണ്. എന്റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടിയാണ്. പക്ഷെ, ഞാന്‍ ഒരു മനുഷ്യനാണ്. ചില സാഹചര്യങ്ങളില്‍ എനിക്ക് വിഷമം വന്നെന്നിരിക്കാം. അത് സ്വാഭാവികമാണ്. പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സംസാരിക്കും. അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇല്ല. പാര്‍ട്ടിക്കകത്ത് വ്യക്തി പ്രശ്‌നങ്ങള്‍ എന്റെ നേതാവിനോട്, എന്റെ പ്രസിഡന്റിനോട്, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ തുടങ്ങി എല്ലാവരോടും സംസാരിക്കും. അതിനകത്ത് വേറെ പരിഗണനകള്‍ക്ക് പ്രാധാന്യമില്ല', ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ക്ക് സ്ഥാനമില്ലെന്നും, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ വ്യക്തികളുമായി ചര്‍ച്ച ചെയ്യുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. തന്റെ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ഓര്‍മ്മദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഔട്ട്‌റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയ സംഭവം അദ്ദേഹം വീണ്ടും ഓര്‍മ്മിപ്പിച്ചു. സംഘടനയ്ക്ക് വേണ്ടി കഷ്ടപ്പെട്ട നേതാവ് അബിന്റെ വാക്കുകള്‍ കേള്‍ക്കേണ്ടിയിരുന്നു എന്നും, തനിക്കും സമാനമായ അനുഭവമുണ്ടായെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ തുറന്നുപറയുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ, ചാണ്ടി ഉമ്മന്‍ കെപിസിസിയുടെ പല വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്തുപോയിരുന്നു. വെള്ളിയാഴ്ച റാന്നിയില്‍ നടന്ന കോണ്‍ഗ്രസ് വിശ്വാസസംരക്ഷണയാത്രയുടെ പൊതുയോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നിട്ടും അദ്ദേഹം എത്തിയില്ലഅതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ, ചാണ്ടി ഉമ്മന്‍ കെപിസിസിയുടെ പല വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും പുറത്തുപോയിരുന്നു. വെള്ളിയാഴ്ച റാന്നിയില്‍ നടന്ന കോണ്‍ഗ്രസ് വിശ്വാസസംരക്ഷണയാത്രയുടെ പൊതുയോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നിട്ടും അദ്ദേഹം എത്തിയില്ല. ശനിയാഴ്ചത്തെ പദയാത്രയില്‍ അദ്ദേഹം പങ്കെടുത്തതോടെ അനിശ്ചിത്വം അവസാനിച്ചു.