ചേലക്കരയില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരിശോധിക്കും; വലിയ രീതിയില്‍ വര്‍ഗീയ വേര്‍തിരിവിനുള്ള ശ്രമം നടക്കുന്നു; എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍ എംപി

ചേലക്കരയില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരിശോധിക്കും

Update: 2024-11-24 10:26 GMT

ചേലക്കര: ചേലക്കരയില്‍ ബിജെപിക്ക് വോട്ട് കൂടിയത് പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍ എം പി. എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും പരിശോധിക്കും. ചേലക്കരയിലെ ബിജെപി വോട്ട് വര്‍ധിച്ചത് പ്രത്യേക സാഹചര്യത്തിലാണ്.

'ലോക്സഭ തെരഞ്ഞെടുപ്പില്‍ 28,000 ആയിരുന്നു. ഇപ്പോള്‍ 33,000 ലേക്ക് എത്തി. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. വലിയ രീതിയിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയത്,കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ഇടതു പക്ഷജനാധിപത്യ മുന്നണിക്ക് എതിരായി വലിയ ക്യാമ്പയിനാണ് നടത്തിയത്. അത് ബിജെപിയും യുഡിഎഫും ഡിഎംകെയും നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ ഇടതുപക്ഷതിനെതിരായി വലിയ രീതിയിലുള്ള ക്യാംപയിനാണ് നടത്തിയത് അദ്ദേഹം വിശദമാക്കി.

Tags:    

Similar News