'സഖാവേ... എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കും' എന്നു പറഞ്ഞ് കൂറ് അറിയിച്ചു; പിന്നാലെ സരിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്
സരിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചു സിപിഎം
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായി പി സരിനെ തീരുമാനിച്ചു സിപിഎം. ഇക്കാര്യം സിപിം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. സ്വതന്ത്രനായി മത്സരിക്കുന്നതിന് പകരം പാര്‍ട്ടി ചിഹ്നം തന്നെ സരിന് ന്ല്‍കാനും തീരുമാനമായി. ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച ശേഷം വൈകീട്ടോടെ പ്രഖ്യാപനം നടത്തും. സ്വതന്ത്ര പരീക്ഷണം നടത്തിയാല്‍ പാളാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് കൂടിയാണ് പാര്‍ട്ടി ചിഹ്നം നല്‍കാന്‍ സിപിഎം തയ്യാറാകുന്നത്.
നേരത്തെ തന്നെ സരിന്‍ തന്റെ കുറ് റിയിച്ചിരുന്നു. സിപിഎം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി സരിന്‍ വ്യക്താക്കിയിരുന്നു. പാര്‍ട്ടി അംഗമാകുന്നതിലും സന്തോഷമേയുള്ളൂ. പാലക്കാട് കഴിഞ്ഞ രണ്ടു ദിവസമായി ബിജെപി. ചിത്രത്തില്‍ തന്നെയില്ല. എങ്ങനെയാണ് ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് എന്നതില്‍ സിപിഎം കാണിക്കുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാണ്. പൊതുവേദികളില്‍ പി സരിനെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശവും യുഡിഎഫിന് വോട്ട് കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
നെഗറ്റീവ് വോട്ടുകള്‍ മാത്രം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിന് 2026 ലും കേരളത്തില്‍ ജയിക്കാനാവില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും പി സരിന്‍ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
പെട്ടികളില്‍ പണം നിറക്കുന്ന ആളാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പി സരിന്‍ ആരോപിച്ചു. കൊണ്ടുവന്ന പെട്ടികള്‍ നവംബര്‍ 23 കഴിഞ്ഞാല്‍ അതുപോലെ തിരികെ കൊണ്ടുപോകാം. പാലക്കാട് മത്സരിക്കുന്നത് സിപിഎം ചിഹ്നത്തില്‍ വേണോ സ്വതന്ത്രനാവണോയെന്നൊക്കെ ഇടത് നേതാക്കള്‍ തീരുമാനിക്കട്ടെയെന്നും പി സരിന്‍ പറഞ്ഞു. സിപിഎം ആവശ്യപെട്ടാല്‍ പാര്‍ട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും സഖാവേ എന്ന വിളിയും ഏറെ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പി സരിന്‍ പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് സരിന്‍ പറയുന്നത്. തനിക്ക് ആളെ കൂട്ടാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വെല്ലുവിളിച്ചാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 500 പേരെ ഉള്‍പ്പെടുത്തി പാലക്കാട് പ്രകടനം നടത്തുമെന്നും സരിന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ശബ്ദമില്ലാത്ത ഒരുപാട് പേര്‍ക്ക് ഇനി ശബ്ദം വരാന്‍ പോവുകയാണ് എന്നും കേരളത്തില്‍ കോണ്‍?ഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിലെ ആശയ ദാരിദ്ര്യം തുടരുകയാണ് എന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യമായി മത്സര രംഗത്തിറങ്ങിയ ഒറ്റപ്പാലത്തും സരിന്‍ അവസാന നിമിഷമാണ് സ്ഥാനാര്‍ത്ഥിയായെത്തിയത്. അതുവരെ പറഞ്ഞുകേട്ട പേര് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന നേതാവായ പി ഹരി ഗോവിന്ദന്റേതായിരുന്നു. ഡല്‍ഹിയില്‍ നിന്ന് അവസാന നിമിഷമായിരുന്നു സരിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. ഇന്ന് സരിന്റെ സ്ഥാനാര്‍തിത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ കെ ബിനുമോളുടെ പേരായിരുന്നു പറഞ്ഞു കേട്ടിരുന്നത്. അപ്പോഴും മറ്റൊരാള്‍ വന്നേക്കും എന്ന സൂചന എല്‍ഡിഎഫ് നേതാക്കള്‍ നല്‍കിയിരുന്നു. അവിടേക്കാണ് സരിനെത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സരിന്‍ മത്സര രംഗത്തിറങ്ങുകയാണെങ്കില്‍ ഇടത് വോട്ടുകള്‍ക്ക് പുറമേ നിന്നുള്ള വോട്ടുകളും സരിന് നേടാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.