ഒന്നാം ടെസ്റ്റ് തോല്‍വി, പേസ് ബൗളര്‍ ഹര്‍ഷിത് റാണയെ ടീമില്‍ നിന്നും ഒഴിവാക്കി ഇന്ത്യ; താരത്തെ നാട്ടിലേക്ക് മടക്കി അയക്കും; രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ബിര്‍മിങ്ഹാമില്‍
ഒന്നാം ടെസ്റ്റ് തോല്‍വി, പേസ് ബൗളര്‍ ഹര്‍ഷിത് റാണയെ ടീമില്‍ നിന്നും ഒഴിവാക്കി ഇന്ത്യ
ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബിര്‍മിങ്ഹാമില്‍ എത്തിയിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന പേസ് ബൗളറെ ടീമില്‍ നിന്നു ഒഴിവാക്കിതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഹര്‍ഷിത് റാണയേയാണ് ടീം മാനേജ്‌മെന്റ് ഒഴിവാക്കിയത്. താരത്തെ നാട്ടിലേക്ക് മടക്കി അയക്കും. രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ബിര്‍മിങ്ഹാമിലെത്തിയിട്ടുണ്ട്. സംഘത്തില്‍ ഹര്‍ഷിത് റാണയില്ല എന്നാണ് വിവരം.
ഇംഗ്ലണ്ട് പര്യടനത്തിനായി ആദ്യം 18 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഹര്‍ഷിത് റാണ അംഗമായിരുന്നില്ല. പര്യടനത്തിനു മന്നോടിയായി ഇംഗ്ലണ്ടിലേക്ക് അയച്ച ഇന്ത്യ എ ടീമില്‍ ഹര്‍ഷിത് ഭാഗമായിരുന്നു. ഒന്നാം ടെസ്റ്റിനു മുന്നോടിയായി നടന്ന ഇന്ത്യന്‍ ടീമുകള്‍ തമ്മിലുള്ള പോരിലും താരം എ ടീമിനായി കളിച്ചു.
ഇതിനു പിന്നാലെയാണ് താരത്തെ ഇന്ത്യന്‍ ടീമില്‍ 19ാം അംഗമായി ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറുമായി അടുത്ത ബന്ധമുള്ള താരമാണ് ഹര്‍ഷിത്. ഈ ബന്ധത്തിന്റെ പുറത്താണ് താരം ടീമിലെത്തിയത് എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇന്ത്യ എ ടീമിനായി മികച്ച പ്രകടനം നടത്തിയ അന്‍ഷുല്‍ കാംബോജ് അടക്കമുള്ള താരം ഒഴിവാക്കി ഹര്‍ഷിത് റാണയെ അവസാന നിമിഷം ടീമിലേക്ക് വിളിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 5 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഒന്ന്, രണ്ട് ഇന്നിങ്‌സുകളില്‍ 471, 364 റണ്‍സ് നേടി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 465 റണ്‍സെടുത്ത്. 6 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സ് വിജയ ലക്ഷ്യം അവര്‍ 5 വിക്കര്‌റ് മാത്രം നഷ്ടത്തില്‍ 373 എടുത്ത് മറികടന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അവര്‍ 1-0ത്തിനു മുന്നില്‍.