'നിങ്ങൾ ക്യൂട്ട് ആണ്..'; ഇൻസ്റ്റാഗ്രാമിലൂടെ യുസ്‌വേന്ദ്ര ചഹൽ സന്ദേശങ്ങൾ അയച്ചു; പാപ്പരാസികൾക്ക് മുന്നിൽ വെളിപ്പെടുത്തലുമായി നടി; വീഡിയോ വൈറൽ

Update: 2026-04-13 11:44 GMT

മുംബൈ: കളിക്കളത്തിലെ മികവിനേക്കാൾ വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ നിറയുകയാണ് പഞ്ചാബ് കിങ്‌സ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. പൊതുനിരത്തിൽ സിഗരറ്റ് വലിച്ചെറിഞ്ഞെന്ന ആരോപണത്തിന് പിന്നാലെ താരം ഇപ്പോൾ പുതിയൊരു വിവാദത്തിൽ കൂടി അകപ്പെട്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെ തനിക്ക് വ്യക്തിപരമായ സന്ദേശങ്ങൾ അയച്ചെന്ന വെളിപ്പെടുത്തലുമായി നടി താനിയ ചാറ്റർജിയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ശ്രദ്ധേയ സാന്നിധ്യമായ താനിയ ചാറ്റർജി, തന്റെ ഇൻസ്റ്റാഗ്രാം ഇൻബോക്സ് പാപ്പരാസികൾക്ക് മുന്നിൽ വെളിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ സ്റ്റോറികളിലൊന്നിന് മറുപടിയായി ചഹൽ 'നിങ്ങൾ ക്യൂട്ട് ആണ്' എന്ന് മെസേജ് അയച്ചതായാണ് താനിയ ആരോപിക്കുന്നത്. 'ഗന്ദി ബാത്ത്', 'തിത്‌ലിയാൻ' തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയാണ് താനിയ. എന്നാൽ ഈ സന്ദേശത്തിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇതാദ്യമായല്ല ചഹലിന്റെ സ്വകാര്യജീവിതം വാർത്തകളിൽ നിറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ചഹലിനോട് സാമ്യമുള്ള ഒരാൾ കാർ ഓടിക്കുന്നതിനിടെ പുകവലിക്കുകയും സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2025-ൽ കൊറിയോഗ്രാഫർ ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിന് ശേഷം ചഹലിന്റെ പേര് ആർജെ മഹ്വാഷുമായി ചേർത്ത് കേട്ടിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നെങ്കിലും മാസങ്ങൾക്ക് ശേഷം ഇവർ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെ ആ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അവസാനിച്ചു. വിവാദങ്ങൾക്കിടയിലും ഐപിഎൽ 2026-ൽ മികച്ച പ്രകടനമാണ് 35-കാരനായ ചഹൽ കാഴ്ചവെക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നായി മൂന്ന് വിക്കറ്റുകൾ താരം വീഴ്ത്തിക്കഴിഞ്ഞു. തന്റെ കരിയറിലെ രണ്ടാം ഇന്നിങ്സിനെക്കുറിച്ച് താരം മുൻപ് മനസ്സ് തുറന്നിരുന്നു.

"മദ്യപാനം ഉപേക്ഷിച്ചിട്ട് ആറു മാസത്തിലേറെയായി. ഇപ്പോൾ എനിക്ക് 35 വയസ്സായി, കൂടുതൽ ഊർജ്ജസ്വലനായി ടീമിന് വേണ്ടി 150 ശതമാനം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഐപിഎല്ലിലെ യുവതാരങ്ങൾക്ക് എന്നിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ കഴിയണം." എബി ഡിവില്ലിയേഴ്സുമായുള്ള പോഡ്‌കാസ്റ്റിൽ ചഹൽ പറഞ്ഞ ഈ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു.

Tags:    

Similar News