പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി; പകരം താരത്തെ എത്തിക്കാന്‍ ശ്രമം തുടങ്ങി
പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി; പകരം താരത്തെ എത്തിക്കാന്‍ ശ്രമം തുടങ്ങി
ചെന്നൈ: ഐപിഎല്‍ തുടങ്ങാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനു തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ നതാന്‍ എല്ലിസിനു പരിക്ക്. ഇതോടെ താരത്തിനു ഐപിഎല്‍ സീസണ്‍ നഷ്ടമാകും. ലോകത്തിലെ ഏറ്റവും മികച്ച ടി20 പേസര്‍മാരില്‍ ഒരാളാണ് എല്ലിസ്.
കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. പകരം താരത്തെ ഉടന്‍ ടീമിലെത്തിക്കുമെന്നു ചെന്നൈ വ്യക്തമാക്കി. നിലവില്‍ ഖലീല്‍ അഹമ്മദ് ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി എന്നിവരാണ് സിഎസ്‌കെയുടെ മറ്റ് പേസ് ഓപ്ഷനുകള്‍. സ്പിന്നില്‍ നൂര്‍ അഹമ്മദുണ്ട്. മുകേഷ് ചൗധരി, ജാമി ഓവര്‍ടന്‍ എന്നിവരും ടീമിലുണ്ട്.
രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ നിര്‍ണായക താരങ്ങളെ കൈവിട്ടാണ് ചെന്നൈ നില്‍ക്കുന്നത്. ഇരുവര്‍ക്കും പകരം രാജസ്ഥാന്‍ റോയല്‍സില്‍ നിന്നു മലയാളി താരം സഞ്ജു സാംസണെയാണ് ടീം പാളയത്തിലെത്തിച്ചത്. 18 കോടി മുടക്കിയാണ് സിഎസ്‌കെ നിര്‍ണായക നീക്കം നടത്തിയത്.