ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം; മത്സരം ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍; പതിരണയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചെന്നൈ ടീമിന് ആശങ്ക; ആര്‍സിബിയുടെ പ്രതീക്ഷ കോഹ് ലിയില്‍

Update: 2025-03-28 06:27 GMT

ചെന്നൈ: ഇന്ന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഇരുടീമുകളും അവരുടെ ആദ്യ മത്സരത്തില്‍ വിജയിച്ചെത്തുന്നതിനാല്‍, ഇന്ന് കഠിനമായ മത്സരം പ്രതീക്ഷിക്കാം. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിനാല്‍ ധോണിയുടെയും സംഘത്തിനും നേരിയ മുന്‍തൂക്കം ഉണ്ടാകാമെങ്കിലും, ആര്‍സിബിയുടെ പ്രതീക്ഷ വിരാട് കോഹ്ലിയുടെ മികച്ച ഫോമിലാണ്.?

ചെന്നൈയുടെ പ്രധാന പേസര്‍ മതീശ പതിരണയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ടീമിനെ ആശങ്കയിലാഴ്ത്തുന്നു. പതിരണ ഇപ്പോഴും പരിക്കില്‍ നിന്ന് പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ലെന്ന് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് അറിയിച്ചു. ഇതിനാല്‍, പതിരണയുടെ അഭാവത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വരും. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ മത്സരത്തിലും പതിരണ ടീമില്‍ ഉണ്ടായിരുന്നില്ല.

പതിരണയുടെ അഭാവത്തില്‍, ഓസ്‌ട്രേലിയന്‍ ബൗളര്‍ നാഥന്‍ എല്ലിസിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മുംബൈയ്‌ക്കെതിരെ എല്ലിസ് നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍, ഖലീല്‍ അഹമ്മദ്, സാം കറന്‍ എന്നിവരോടൊപ്പം എല്ലിസും ബൗളിംഗ് അറ്റാക്കില്‍ തുടര്‍ന്നേക്കാം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എം.എസ് ധോണി, രവീന്ദ്ര ജഡേജ, ശിവം ദുബെ, മതീശ പതിരണ, നൂര്‍ അഹമ്മദ്, രവിചന്ദ്രന്‍ അശ്വിന്‍, ഡെവണ്‍ കോണ്‍വേ, സയ്യിദ് ഖലീല്‍ അഹമ്മദ്, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, സാം കറന്‍, അന്‍ഷ്ഉല്‍ ഛോദ് ശങ്കര്, അന്‍ഷുല്‍ റാഷിദ്, ഹൂഡ, ഗുര്‍ജന്‍പ്രീത് സിംഗ്, നഥാന്‍ എല്ലിസ്, ജാമി ഓവര്‍ട്ടണ്‍, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണന്‍ ഘോഷ്, ശ്രേയസ് ഗോപാല്‍, വാന്‍ഷ് ബേദി, ആന്ദ്രേ സിദ്ധാര്‍ത്ഥ്.

Tags:    

Similar News