സല്‍മാന്‍ നിസാറിന്റെ മിന്നും സെഞ്ചറി; 43 പന്തില്‍ 30 റണ്‍സുമായി എം.ഡി. നിധീഷിന്റെ ചെറുത്തുനില്‍പ്പ്; തകര്‍ച്ചയുടെ വക്കില്‍നിന്നും വാലറ്റത്തിന്റെ കരുത്തില്‍ കുതിച്ച് കേരളം; ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ബിഹാറിനെതിരെ ഒന്‍പത് വിക്കറ്റിന് 302 റണ്‍സ്
സല്‍മാന്‍ നിസാറിന് സെഞ്ചുറി, ബിഹാറിനെതിരെ തിരിച്ചടിച്ച് കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരെ തകര്‍ച്ചയുടെ വക്കില്‍നിന്നും മിന്നും സെഞ്ചുറിയിലൂടെ കേരളത്തെ കരകയറ്റി സല്‍മാന്‍ നിസാര്‍. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണു കേരളം. സെഞ്ചറിയുമായി സല്‍മാന്‍ നിസാറും (172 പന്തില്‍ 111), വൈശാഖ് ചന്ദ്രനുമാണു (14 പന്തില്‍ 1 റണ്‍) പുറത്താകാതെ നില്‍ക്കുന്നത്. രഞ്ജി ട്രോഫിയില്‍ സല്‍മാന്‍ നിസാറിന്റെ ആദ്യ സെഞ്ചറിയാണിത്. ഒന്‍പതാം വിക്കറ്റില്‍ എം.ഡി. നിധീഷിനൊപ്പമുള്ള കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
വാലറ്റത്ത് 79 ണ്‍സ് കൂട്ടുകെട്ടിലൂടെ സല്‍മാന്‍ നിസാറും നിധീഷും ചേര്‍ന്നാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നിധീഷ് 43 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായെങ്കിലും പതിനൊന്നാമനായി ഇറങ്ങിയ വൈശാഖ് ചന്ദ്രനെ കൂട്ടുപിടിച്ച് നിസാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ബിഹാറിനായി സച്ചിന്‍ കുമാര്‍ സിംഗും ഹര്‍ഷ് വിക്രം സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്, 189 റണ്‍സ് എടുക്കുമ്പോഴേയ്ക്കും ഏഴു വിക്കറ്റ് നഷ്ടമായിരുന്നു. ഷോണ്‍ റോജര്‍ 119 പന്തില്‍ ഒന്‍പതു ഫോറുകളോടെ 59 റണ്‍സെടുത്തു. 77 പന്തില്‍ ആറു ഫോറുകളോടെ 38 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (ആറു പന്തില്‍ മൂന്ന്), ആനന്ദ് കൃഷ്ണന്‍ (27 പന്തില്‍ 11), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (11 പന്തില്‍ നാല്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (15 പന്തില്‍ ഒന്‍പത്), ജലജ് സക്‌സേന (എട്ടു പന്തില്‍ അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്ന് റണ്‍സ് മാത്രമെടുത്ത രോഹന്‍ കുന്നുമ്മലിനെ വീഴ്ത്തിയ ഹര്‍ഷ് വിക്രം സിംഗാണ് കേരളത്തെ ഞെട്ടിച്ചത്. പിന്നാലെ ആനന്ദ് കൃഷ്ണും (11) മടങ്ങി. ഗുലാം റബ്ബാനിക്കാണ് വിക്കറ്റ്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും തിളങ്ങാനായില്ല. നാല് റണ്‍സ് മാത്രമെടുത്ത സച്ചിനെ അഭിഷേക് പുറത്താക്കുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പ്രതീക്ഷ നല്‍കിയ അക്ഷയ് ചന്ദ്രന്‍ (38) ടീം സ്‌കോര്‍ 100 കടക്കും മുമ്പ് മടങ്ങി. ഇതോടെ നാലിന് 81 എന്ന നിലയിലായി കേരളം.
ഷോണ്‍ റോജറുടെ 59 റണ്‍സാണ് കേരളത്തിന് പിന്നീട് ആശ്വാസം നല്‍കിയത്. സല്‍മാനൊപ്പം ചേര്‍ന്ന് ഷോണ്‍ 89 റണ്‍സ് കൂട്ടിചേര്‍ത്തു. 140 പന്തില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 89 റണ്‍സ്. ഷോണിനെ മടക്കി വീര്‍ പ്രതാപ് സിംഗ് ബിഹാറിന് ബ്രേക്ക് ത്രൂ നല്‍കി. മുഹമ്മദ് അസറുദ്ദീന്‍ (9), ജലജ് സക്സേന (5), ആദിത്യ സര്‍വാതെ (6) എന്നിവരും നിരാശപ്പെടുത്തിയതോടെ കേരളം എട്ടിന് 202 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലായെങ്കിലും നിധീഷിനെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം കേരളത്തെ ആദ്യ ദിനം ശക്തമായ നിലയിലെത്തിച്ചു.
43 പന്തില്‍ 30 റണ്‍സെടുത്ത എം.ഡി. നിധീഷും വാലറ്റത്ത് കേരളത്തിനു കരുത്തായി. ബിഹാറിന് വേണ്ടി ഹര്‍ഷ് വിക്രം സിങ്ങും സച്ചിന്‍ കുമാര്‍ സിങ്ങും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണിത്. മധ്യ പ്രദേശിനെതിരായ സമനിലയോടെ പോയന്റ് പട്ടികയില്‍ ഗ്രൂപ്പ് സിയില്‍ രണ്ടാമതെത്തിയിരുന്നു കേരളം. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരളത്തിന് 21 പോയന്റാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു.
നിലവില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിനു സമനില കൊണ്ടു ക്വാര്‍ട്ടറിലെത്താനാകും. പക്ഷേ അത് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞ ഹരിയാനയും മൂന്നാം സ്ഥാനത്തുള്ള കര്‍ണാടകയും തമ്മിലുള്ള മത്സരത്തെ ആശ്രയിച്ചിരിക്കും. എന്നാല്‍ ബിഹാറിനെ തോല്‍പിച്ചാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ആറില്‍ 5 കളികളിലും തോറ്റ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്തുള്ള ബിഹാറിനെ കീഴടക്കാം എന്ന പ്രതീക്ഷയാണ് കേരളത്തിന്.
ഈ മത്സരം ആദ്യ ഇന്നിംഗ്സ് ലീഡോടെ സമനിലയെങ്കിലും പിടിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഹരിയാനക്കെതിരെ കര്‍ണാടക ഒന്നാം ഇന്നിംഗ്‌സ് ലീഡോടെ ഇന്നിംഗ്‌സ് ജയം നേടാതിരിക്കുകയും വേണം.