പതിവ് തെറ്റിക്കാതെ മാഡി; ജയ്‌സ്വാളിന്റെ കളി കാണാന്‍ പറന്നെത്തി; ഇരുവരും ഡേറ്റിങ്ങില്‍ എന്ന് ആരാധകര്‍

Update: 2025-04-08 11:51 GMT

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരം യശസ്വി ജയ്സ്വാളും ബ്രിട്ടീഷ് യുവതിയുമായ മാഡി ഹാമില്‍ട്ടണുമായുള്ള ബന്ധത്തില്‍ അഭ്യൂഹങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്നു. പഞ്ചാബ് കിങ്‌സിനെതിരെയുള്ള മത്സരത്തിനായി മാഡി ഇന്ത്യയില്‍ എത്തി ഗാലറിയില്‍ നിന്ന് ജയ്സ്വാളിനെ പിന്തുണച്ചതോടെയാണ് വീണ്ടും രണ്ട് പേരുടെയും ബന്ധം ചര്‍ച്ചയായത്.

മാഡിയെ മഞ്ഞപ്പടയുടെ മത്സരങ്ങളില്‍ പലതവണ ഗാലറിയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ജയ്സ്വാള്‍ നേരത്തെ തന്നെ മാഡിക്കൊപ്പമുള്ള ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 'കാലം കടന്നുപോകും, പക്ഷേ ചില ബന്ധങ്ങള്‍ ഒരിക്കലും മങ്ങില്ല' എന്ന ക്യാപ്ഷനോടുകൂടിയ ഒരു ചിത്രമായിരുന്നു അതിലൊന്ന്. ഇത് ബന്ധം സ്ഥിരീകരിക്കുന്ന സൂചനയായാണു ചിലര്‍ വിലയിരുത്തുന്നത്.

ഇപ്പോഴത്തെ മത്സരത്തില്‍ ഫോം കണ്ടെത്താനാകാതെ വന്നിരുന്ന ജയ്സ്വാള്‍, മാഡിയുടെ സാന്നിധ്യത്തില്‍ 67 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചത് കൂടി ശ്രദ്ധേയമാണ്. നേരത്തെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനായി ഹൈദരാബാദിലും, ഐപിഎല്ലിനിടെ മറ്റ് നഗരങ്ങളിലും മാഡിയെ ജയ്സ്വാളിനൊപ്പം കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

മാഡി ഇപ്പോള്‍ യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്. താരത്തോടുള്ള അടുപ്പം ജയ്സ്വാളിന്റെ വ്യക്തിപരമായ ജീവിതം കുറിച്ച് ആരാധകരില്‍ പുതിയ തലത്തിലേക്ക് ആകാംക്ഷ ഉയര്‍ത്തുകയാണ്.

Tags:    

Similar News