എന്നെ പഞ്ചാബെങ്ങാനും വാങ്ങുമോ എന്നായിരുന്നു ടെന്‍ഷന്‍; പന്തിനെ എയറില്‍ കയറിറ്റി പഞ്ചാബ് കിങ്‌സ്; ഇതിലും ഭേദം കൊല്ലുന്നത് ആയിരുന്നു എന്ന ആരാധകര്‍; വീഡിയോ

Update: 2025-04-02 09:01 GMT

ലഖ്നൗ: ഐപിഎല്‍ പതിനെട്ടാം സീസണിലെ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ (ഘടഏ) എതിരില്ലാത്ത പ്രകടനത്തിലൂടെ തകര്‍ത്താണ് പഞ്ചാബ് ജയത്തിലേക്ക് കുതിച്ചേറിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മികച്ച അര്‍ധ സെഞ്ച്വറിയോടെ ടീമിന്റെ വിജയത്തിന് അടിത്തറയിട്ടു. 26.75 കോടി രൂപയ്ക്ക് ടീമില്‍ എത്തിയ അയ്യര്‍, തന്റെ വിലയൂന്നിയ പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായ ഋഷഭ് പന്ത് തകര്‍ന്ന ഫോം തുടരുന്നതിന് പിന്നാലെ, താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്. ഈ സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടും താരത്തിന് ആകെ നേടാനായത് 15 റണ്‍സാണ്. പ്രത്യേകിച്ച് ഡല്‍ഹിക്ക് എതിരായ മത്സരത്തില്‍ എല്‍എസ്ജി വിജയിക്കാന്‍ സാധിച്ചില്ലെന്ന് കരുതിയപ്പോഴേക്കും, പന്ത് തന്നെ അവരെ തോല്‍പ്പിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്.

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട് 27 കോടി രൂപയ്ക്ക് എല്‍എസ്ജിയില്‍ എത്തിയ പന്ത്, നേരത്തെ പഞ്ചാബ് കിംഗ്‌സിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. പഞ്ചാബിന്റെ ബജറ്റ് 110 കോടി മാത്രമായിരുന്നതിനാല്‍ അയ്യരെ നായകനായി തിരഞ്ഞെടുത്തത് തനിക്ക് ആശ്വാസമായെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇന്നലെ പഞ്ചാബിനോട് ലഭിച്ച തകര്‍പ്പന്‍ തോല്‍വിക്ക് പിന്നാലെ, അത്തവണ പന്ത് പറഞ്ഞ വാക്കുകള്‍ ആരാധകര്‍ തിരികെ കൂട്ടി ചോദ്യം ചെയ്യുകയാണ്. പഞ്ചാബ് കിംഗ്‌സിന്റെ ഔദ്യോഗിക എക്സ്സ് (മുന്‍പ് ട്വിറ്റര്‍) അക്കൗണ്ടില്‍ നിന്ന്, അയ്യറുടെ വിജയം ആഘോഷിക്കുന്ന തരത്തിലുള്ള ഒരു ട്രോളും പുറത്തുവിട്ടു. 'ലേലത്തില്‍ ഞങ്ങളുടെ സമ്മര്‍ദ്ദം എല്ലാം അവസാനിച്ചു' എന്നായിരുന്നു പഞ്ചാബ് പോസ്റ്റ് ചെയ്തത്, നേരിട്ട് പന്തിനെയാണ് ഉദ്ദേശിച്ചതെന്ന തരത്തിലുള്ള കമന്റുകളാണ് ഉയരുന്നത്.

തുടര്‍ച്ചയായ മോശം പ്രകടനം തുടരുന്ന പന്തിനെ, എല്‍എസ്ജി ക്യാപ്റ്റനായി നിലനിര്‍ത്തണമെന്ന ചോദ്യവും ശക്തമായി ഉയരുന്നു. ആരാധകരും ക്രിക്കറ്റ് വിശേഷഗ്ഗരും വ്യാപകമായി താരത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുമ്പോള്‍, ടീമിനെതിരെ പന്ത് എങ്ങനെ തിരിച്ചുവരും എന്നതും ഇനി കണ്ടറിയേണ്ടതാണ്.

Tags:    

Similar News