ലങ്കന്‍ ടീമിനെ ഇനി ജയസൂര്യ നയിക്കും; ടീമിന്റെ സ്ഥിരം പരിശീലകനായി നിയമിച്ചു: 2026 ട്വന്റി 20 ലോകകപ്പിന്റെ അവസാനം വരെ പരിശീലകനായി തുടരും
ലങ്കന്‍ ടീമിനെ ഇനി ജയസൂര്യ നയിക്കും
By : സ്വന്തം ലേഖകൻ
Update: 2024-10-07 12:09 GMT
കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സനത് ജയസൂര്യയെ ടീമിന്റെ സ്ഥിരം പരിശീലകനായി നിയമിച്ചു. 2026 മാര്‍ച്ച് 31 വരെയുള്ള കരാറില്‍ അദ്ദേഹം ഒപ്പുവെച്ചു. 2026 ടി20 ലോകകപ്പിന്റെ അവസാനം വരെയാണ് ശ്രീലങ്കയുടെ ദേശീയ പുരുഷ ടീമിനെ ജയസൂര്യ പരിശീലിപ്പിക്കുക.
ജൂലൈ മുതല്‍ ശ്രീലങ്കയുടെ താത്ക്കാലിക പരിശീലകനാണ് ജയസൂര്യ. ജയസൂര്യയുടെ കീഴില്‍ ഇറങ്ങിയ ലങ്കന്‍ ടീം ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ നടന്ന പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ സ്ഥിരം കോച്ചായി നിയമിച്ചതെന്ന് ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.