മാച്ച് വിന്നര്‍ തിലക് വര്‍മ്മയ്ക്ക് കിട്ടിയത് 3.7 k ലൈക്കുകള്‍; ശുഭ്മാന്‍ ഗില്ലിന് 1.1 K യും;സഞ്ജുവിന് കിട്ടിയത് 47 K ലൈക്കുകള്‍; യുവരാജ് സിങ്ങിന്റെ പോസ്റ്റിലും താരമായി സഞ്ജു സാംസണ്‍ !

യുവരാജ് സിങ്ങിന്റെ പോസ്റ്റിലും താരമായി സഞ്ജു സാംസണ്‍ !

Update: 2025-09-30 12:44 GMT

മുംബയ്: മൂന്നാഴ്ചയ്ക്കിടെ മൂന്നാം തവണയും പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ ഒന്‍പതാം വട്ടം ഏഷ്യാകപ്പില്‍ മുത്തമിട്ടത്.ബാറ്റിംഗിലും ബൗളിംഗിലും മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ ഇരുഘട്ടങ്ങളിലും പിന്തള്ളിയായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ ജയത്തെയും പാക്കിസ്ഥാനോട് ടൂര്‍ണ്ണമെന്റിലുടനീളം തുടര്‍ന്ന നിലപാടിലും ആശംസയും പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്.

ഇപ്പോഴിത യുവരാജ് സിങ്ങ് പങ്കുവെച്ച പോസ്റ്റാണ് ചര്‍ചയാകുന്നത്.യുവരാജ് സിംഗ് പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ ആഘോഷമാക്കുകയാണ് മലയാളി താരം സഞ്ജു സാംസന്റെ ആരാധകര്‍.

ആശംസയറിയിച്ച് ഇന്ത്യന്‍ ടീമിന്റെ പത്തോളം ഏഷ്യാ കപ്പ് ചിത്രങ്ങളാണ് യുവരാജ് സിംഗ് പങ്കുവച്ചത്.ഇതില്‍ മലയാളി താരം സഞ്ജുവിന്റെ ചിത്രമുണ്ടായിരുന്നു.ഈ ചിത്രത്തിന് താഴെയാണ് സഞ്ജുവിന്റെ ആരാധകര്‍ ആഘോഷമാക്കുന്നത്.ടീമിന്റെ ഗ്രൂപ്പ് ചിത്രത്തിന് 1400 ലൈക്ക് ലഭിച്ചപ്പോള്‍ സഞ്ജുവിന്റെ ബാറ്റിംഗ് ചിത്രത്തിന് മാത്രം 44,000 പേരാണ് ലൈക്ക് ചെയ്തത്.ഗില്ലിന്റെയും വിജയ ശില്‍പ്പിയായ തിലക് വര്‍മ്മയുടെയും ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്ക് പോലും 2,000ല്‍ കൂടുതല്‍ ലൈക്ക് ലഭിച്ചില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.കൂടാതെ നിരവധി മലയാളികള്‍ ചിത്രത്തിന് താഴെ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് കമന്റും ചെയ്യുന്നുണ്ട്.

അതെസമയം ഒരുഘട്ടത്തില്‍ 20 - 3 എന്ന നിലയില്‍ പതറിയ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത് സഞ്ജുവും തിലക് വര്‍മ്മയും ചേര്‍ന്നുള്ള 57 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ്.ലോക കപ്പ് ഫൈനലിലെ വിരാട് കോഹ് ലി - ഗൗതം ഗംഭീര്‍ കൂട്ടുകെട്ടിനോടാണ് പലരും ഈ കൂട്ടുകെട്ടിനെ ഉപമിക്കുന്നത്. 24 റണ്‍സ് മാത്രമെ ഉള്ളുവെങ്കിലും സാഹചര്യത്തില്‍ നിര്‍ണ്ണായകമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്ങ് സ്.


Full View

കിരീട നേട്ടത്തിന് ശേഷം സഞ്ജു ഇന്ന് തിരിച്ചെത്തി.ഏഷ്യ കപ്പില്‍ സമ്മര്‍ദ്ദങ്ങളെ അവസരങ്ങളായാണ് താന്‍ കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇതുവരെയുള്ള കരിയറില്‍ അതിനായുള്ള അനുഭവ സമ്പത്ത് നേടിയിട്ടുണ്ടെന്നും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതിനുള്ള പരിശീലനം കിട്ടിയിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ടീമിനായി ഏത് പൊസിഷനിലും കളിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ഷാര്‍ജ സക്‌സസ് പോയന്റ് കോളജില്‍ നല്‍കിയ സ്വീകരണത്തില്‍ സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News