പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു; ദാരുണാന്ത്യം ഊട്ടിയില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍; സംഭവം ഇന്നലെ വൈകിട്ട്
വിനോദയാത്രയ്ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
Update: 2024-12-24 08:16 GMT
കോഴിക്കോട്: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവങ്ങൂര്‍ കോയാസ് ക്വാട്ടേഴ്‌സില്‍ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍ സൈഫുന്നീസയുടെയും മകന്‍ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഊട്ടിയിലാണ് സംഭവം.
പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് യൂസഫ് അബ്ദുല്ല. സഹോദരങ്ങള്‍: അമീന്‍ അബ്ദുല്ല, ഫാത്തിമ അബ്ദുല്ല.