മധ്യപ്രദേശില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു: രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക്

വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു

Update: 2025-02-06 12:01 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. മിറാഷ് 2000 എന്ന യുദ്ധവിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20 ഓടെയാണ് സംഭവം. പതിവ് പരീക്ഷണ പറക്കലിനിടെ മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

വ്യോമസേനയുടെ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. മിറാഷ് 2000 എന്ന യുദ്ധവിമാനം നിലംപതിച്ചതോടെ തീ ഉയര്‍ന്നു. കറുത്ത പുക ഉയര്‍ന്നു. ശബ്ദംകേട്ട് സമീപമുള്ള ഗ്രാമീണര്‍ അപകടമുഖത്തെത്തി. പിന്നാലെ പൊലീസും അഗ്‌നിശമനയും സ്ഥലത്തെത്തി.

അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിലെത്തിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധൃകൃതര്‍ അറിയിച്ചു. എന്നാല്‍ അപകടകാരണം ഇനിയും വ്യക്തമല്ല.വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം വിമാനം പാടത്ത് വീണതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

Tags:    

Similar News