ബൈക്കിൽ നിന്ന് റോഡിലേക്ക് തെന്നി വീണു; ബോധം പൂർണമായും നഷ്ടപ്പെട്ടു; പിന്നാലെ കണ്ണില്ല ക്രൂരത; അതുവഴി പോയ മൂവർ സംഘം ചെയ്തത്; യുവാവിന് ദാരുണാന്ത്യം; ഒരാൾ കോമയിൽ തുടരുന്നു
ഡൽഹി: റോഡ് അപകടത്തിൽ പെട്ടയാളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കാതെ യുവാവിനെ മരണത്തിന് വിട്ടു കൊടുത്ത് മൂവർ സംഘം. സംഭവ സ്ഥലത്ത് നിന്നും ബൈക്ക് മോഷ്ടിച്ച മൂവർ സംഘം . മെഹ്‌റൗളി- ഗുഡ്ഗാവ് റോഡിൽ വച്ചാണ് സംഭവം നടന്നത്. ഉദയ് കുമാർ, ടിങ്കു, പരംബീർ എന്നിവരാണ് അപകടത്തിൽപ്പെട്ട മൂവർ സംഘം. അതേ സമയം ആദ്യം അപകടത്തിൽപ്പെട്ട വികാസ് മരിച്ചു.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ വികാസ് തന്റെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റോഡിൽ തെന്നി വീഴുകയായിരുന്നു. റോഡിൽ വീണ ഇയാൾ ബോധരഹിതനായി. അതേ സമയം ഇത് വഴി വന്ന പ്രതികൾ വികാസിനെ രക്ഷിക്കാൻ പോലും ശ്രമിക്കാതെ അയാളുടെ ബൈക്കുമെടുത്ത് സ്ഥലം വിട്ടു. എന്നാൽ ബൈക്കുമായി പോകുന്നതിനിടെ മെഹ്‌റൗളി-ബദർപൂർ റോഡിൽ വച്ച് ഇവർ അപകടത്തിൽ പോകുകയായിരുന്നു. മൂവരെയും എയിംസ് ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വികാസ് ബൈക്കിൽ നിന്ന് തെറിച്ചു വീഴുന്നതും ബോധരഹിതനാകുന്നതും ബൈക്ക് മോഷ്ടിച്ച് മൂവർ സംഘം പോകുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മൂവരും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘത്തിലെ ഒരാളായ കുമാർ കോമ സ്റ്റേജിൽ തുടരുകയാണ്. ടിങ്കുവിനും പരംബീറിനും നിസാര പരിക്കുകൾ ഉണ്ട്.