കൈക്കൂലി വഴി സമ്പാദിച്ച അനധികൃത സ്വത്തുമായി ബന്ധപ്പെട്ട കേസ്; മുന്‍ കസ്റ്റംസ് സൂപ്രണ്ടിനൊപ്പം ഭാര്യക്കും ശിക്ഷ; കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അര്‍ഹയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി; നാല് വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
ചെന്നൈ: കൈക്കൂലി വഴി സമ്പാദിച്ച അനധികൃത സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ടിനും ഭാര്യയ്ക്കും നാലുവര്‍ഷം കഠിന തടവ് വിധിച്ച് മദ്രാസ് ഹൈക്കോടതി. കീഴ്കോടതി ഇരുവരെയും വെറുതെ വിട്ടിരുന്നു, എന്നാല്‍ ഹൈക്കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അര്‍ഹയെന്ന് കാണിച്ചാണ് മദ്രാസ് ഹൈക്കോടതി കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയത്.
കൈക്കൂലി വഴി സമ്പാദിച്ച ആസ്തിയില്‍ പങ്കാളിയുടെയും പങ്ക് ഉണ്ട് എന്ന നിലപാടിലാണ് കോടതിയുടെ ഉത്തരവ്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്‍ മാത്രം ശിക്ഷാര്‍ഹനല്ല, അതിനാല്‍ ആഡംബര ജീവിതം ആസ്വദിച്ച ഭാര്യക്കും ശിക്ഷ ഉണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു. അനധികൃതമായി സമ്പാദിച്ച സമ്പത്ത് പങ്കാളിയും ഉപയോഗിച്ചാല്‍, അവനോ അവളോ കുറ്റവാളിയാകും. ഭാര്യയും കൈക്കൂലി ആസ്വദിക്കാന്‍ തുടങ്ങിയാല്‍ ഇതിന് അവസാനം ഉണ്ടാകില്ല. കൈക്കൂലി വാങ്ങുന്നതില്‍ നിന്ന് പങ്കാളിയെ പിന്തിരിപ്പിക്കണം എന്നും കോടതി പറഞ്ഞു.
മുന്‍ കസ്റ്റംസ് സൂപ്രണ്ടി ജോലിയിലിരിക്കുമ്പോള്‍ കൈക്കൂലി വഴിയുള്ള വന്‍തോതിലുള്ള അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് തെളിഞ്ഞിരുന്നു. ഈ പണം കുടുംബജീവിതത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനാല്‍, ഭാര്യയും പങ്കാളിയായി കണക്കാക്കി കേസില്‍ ഉള്‍പ്പെടുത്തി എന്നാണ്. ഹൈക്കോടതിയുടെ നിരീക്ഷണം.
ഇരുവരും നാല് വര്‍ഷത്തെ കഠിന തടവ് അനുഭവിക്കണമെന്ന് വിധി. അനധികൃത സ്വത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കും. കൂടുതല്‍ അന്വേഷണം നടത്തി, ഇത്തരത്തിലുള്ള കേസുകള്‍ നേരിടുന്നതിനുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹൈക്കോടതിയുടെ ഈ വിധി കൈക്കൂലി കേസുകളിലെ ഭാവി വിധികളിലും നിര്‍ണായക പ്രാധാന്യം നേടുമെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.