യുവതി ആശുപത്രി തറയില്‍ പ്രസവിച്ചു; കട്ടിലില്‍ കിടത്താനും പരിശോധിക്കാനും അധികൃതര്‍ തയ്യാറായില്ലെന്ന് കുടുംബത്തിന്റെ ആരോപണം
യുവതി ആശുപത്രി തറയില്‍ പ്രസവിച്ചു; കട്ടിലില്‍ കിടത്താനും പരിശോധിക്കാനും അധികൃതര്‍ തയ്യാറായില്ലെന്ന് കുടുംബത്തിന്റെ ആരോപണം
By : സ്വന്തം ലേഖകൻ
Update: 2025-10-02 16:40 GMT
ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. ചൊവ്വ രാത്രിയിലാണ് പ്രസവവേദനയെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ദരിദ്ര വിഭാഗത്തില്‍പ്പെട്ടതാണെന്ന കാരണത്താലാണ് സ്ത്രീക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതെന്നും പ്രസവം നടത്താന്‍ സാധിക്കില്ലെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതായും കട്ടില് നല്‍കാതെ ഇരുന്നെന്നും കുടുംബം പറഞ്ഞു.
യുവതി വേദന കൊണ്ട് നിലവിളിക്കുന്നതും നിലത്ത് കിടക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന കരാര്‍ ഡോക്ടറെ പിരിച്ചുവിട്ടതായും രണ്ട് നഴ്സുമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതായും സിഎംഒ അറിയിച്ചു.