എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; യാത്രക്കാരനെ 30 ദിവസത്തേക്ക് നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ: ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടി
സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; യാത്രക്കാരനെ 30 ദിവസത്തേക്ക് നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ
ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ നടപടിയുമായി എയര്‍ ഇന്ത്യ. മൂത്രമൊഴിച്ച യാത്രക്കാരനെ 30 ദിവസത്തേക്ക് എയര്‍ ഇന്ത്യ നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്നലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ഡല്‍ഹി-ബാങ്കോക് എയര്‍ ഇന്ത്യ വിമാനത്തിലാണ് മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രം ഒഴിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാന്‍ഡിങ് കമ്മിറ്റിയും എയര്‍ ഇന്ത്യ രൂപീകരിച്ചു. വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ഡല്‍ഹി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചു ലക്ക് കെട്ട യാത്രക്കാരന്‍
ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ ശരീരത്തേക്കാണ് മൂത്രമൊഴിച്ചത്. വിമാനത്തില്‍ വെച്ച് പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന്‍ ചെവിക്കൊണ്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാന്‍ഡിങ് കമ്മിറ്റി വിളിച്ചുകൂട്ടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. വിഷയത്തില്‍ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും എയര്‍ ഇന്ത്യ പാലിച്ചുവെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. വിഷയം ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ആരോപണ വിധേനായ യാത്രക്കാരനെ എയര്‍ ഇന്ത്യ 30 ദിവസത്തേക്ക് നോ ഫ്‌ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.