കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ പാലില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തി; ടിക് ടോക്ക് താരമായ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി

കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ കൊലപ്പെടുത്തി; യുവതിക്കും കാമുകനും ജീവപര്യന്തം

Update: 2025-07-25 03:46 GMT

ചെന്നൈ: കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ പാലില്‍ അമിത അളവില്‍ ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി. കുണ്ട്രത്തൂരില്‍ താമസിച്ചു വന്ന വിജയ്യുടെ ഭാര്യ അഭിരാമിയാണു കാമുകന്‍ മീനാക്ഷി സുന്ദരത്തോടൊപ്പം ജീവിക്കാന്‍ മക്കളെ അതിദാരുണമായി കൊല ചെയ്തത്.

മാതൃത്വത്തിന്റെ മഹത്വത്തിനു കളങ്കം വരുത്തുന്ന ഹീനകൃത്യത്തില്‍ ഏര്‍പ്പെട്ട ഇരുവരും മരണം വരെ ശിക്ഷ അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2018ലാണ് സംഭവം. ഏഴു വയസ്സുള്ള മകനെയും നാലു വയസ്സുള്ള മകളെയും പാലില്‍ അമിത അളവില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി കൊലപ്പെടുത്തുക ആയിരുന്നു. ഭര്‍ത്താവിനും ഉറക്കഗുളിക നല്‍കിയെങ്കിലും മരിച്ചില്ല.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാമുകന്‍ മീനാക്ഷി സുന്ദരത്തോടൊപ്പം കേരളത്തിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് അഭിരാമി അറസ്റ്റിലായി. ടിക്ടോക് താരമായിരുന്ന അഭിരാമി മീനാക്ഷി സുന്ദരവുമായി അടുപ്പത്തിലാവുകയും പ്രണയത്തിലേക്ക് വഴിമാറുകയും ആയിരുന്നു.

Tags:    

Similar News