മുംബൈയില്‍ കാറിന് മുകളില്‍വച്ച് പ്രാവുകള്‍ക്ക് തീറ്റകൊടുത്തയാള്‍ അറസ്റ്റില്‍
മുംബൈയില്‍ കാറിന് മുകളില്‍വച്ച് പ്രാവുകള്‍ക്ക് തീറ്റകൊടുത്തയാള്‍ അറസ്റ്റില്‍
മുംബൈ: മുംബൈ ശിവാജി പാര്‍ക്കില്‍ കാറിന് മുകളില്‍വച്ച് പ്രാവുകള്‍ക്ക് തീറ്റകൊടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദാദര്‍ കബൂത്തര്‍ ഖാനയില്‍ തന്റെ കാര്‍ പാര്‍ക്ക് ചെയ്ത് അതിന് മുകളില്‍ ട്രേ വച്ച് അതില്‍ ധാന്യം വിതറിയായിരുന്നു 51കാരനായ മഹേന്ദ്ര സങ്‌ലേച്ച പ്രാവുകള്‍ക്ക് തീറ്റ കൊടുത്തത്. എന്നാല്‍ ഇതു ശ്രദ്ധയില്‍പെട്ട പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തു. കാര്‍ പിടിച്ചെടുത്ത പൊലീസ് ഇദ്ദേഹത്തോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവിടെ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് ഗവണ്‍മെന്റ് നിരോധിച്ചത്. ഇതിനെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീഡിയോ ക്ലിപ്പിങ്ങുകളോടെ സമീപവാസി കൊടുത്ത പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഭവം സമീപവാസികള്‍ എതിര്‍ത്തപ്പോള്‍ ഇനിയും 12 കാറുകള്‍ കൂടി കൊണ്ടുവരുമെന്ന് ഇയാള്‍ ഭീഷണി മുഴ?ക്കിയെന്നും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായസംഹിത സെക്ഷന്‍ 223, 270, 221 പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഇവിടെ ജയിന്‍ വിഭാഗക്കാര്‍ വിലക്ക് ലംഘിച്ച് പ്രാവുകള്‍ക്ക് തീറ്റ കൊടുത്തിരുന്നു. അതേസമയം നിരോധനം നീക്കിയി?ല്ലെങ്കില്‍ തങ്ങള്‍ നിരാഹാരമനുഷ്ടിക്കുമെന്ന് ഒരു ജയിന സന്യാസി പ്രഖ്യാപിച്ചു.