ഇഞ്ചക്ഷന്‍ എടുത്തും കുഞ്ഞുങ്ങളെ പരിചരിച്ചും സന; സര്‍ജറി വാര്‍ഡിലടക്കം സേവനം ചെയ്ത് വ്യാജ നഴ്‌സ്; അധികൃതരെ പറ്റിച്ച് ആശുപത്രിയില്‍ വിലസിയത് മൂന്ന് മാസം: കുടുങ്ങിയത് സുരക്ഷാ ജീവനക്കാര്‍ക്ക് തോന്നിയ സംശയത്തില്‍
ഇഞ്ചക്ഷന്‍ എടുത്തും കുഞ്ഞുങ്ങളെ പരിചരിച്ചും സന; സര്‍ജറി വാര്‍ഡിലടക്കം സേവനം ചെയ്ത് വ്യാജ നഴ്‌സ്
ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയിലെ ആശുപത്രിയില്‍ നഴ്‌സ് ചമഞ്ഞ് മൂന്ന് മാസത്തോളം തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. നഴ്‌സ് ചമഞ്ഞ് കുട്ടികളെ അടക്കം ശുശ്രൂശിച്ച കാര്‍വാര്‍ സ്വദേശി സന ഷെയ്ക്ക് ആണ് പൊലീസിന്റെ പിടിയിലായത്. ബെലഗാവിയിലെ ബീംസ് ആശുപത്രിയിലാണ് നഴ്‌സ് ചമഞ്ഞ് സന തട്ടിപ്പ് നടത്തിയത്. അധികൃതരുടെ പരാതിയിലാണ് തട്ടിപ്പ്കാരിയായ നഴ്‌സിനെ പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം സുരക്ഷാ ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് യുവതിയെ കുടുക്കിയത്. കഴിഞ്ഞ രണ്ടു മൂന്നു മാസത്തോളം ആയി നഴ്‌സിംഗ് സ്റ്റുഡന്റ് എന്ന വ്യാജേന ഈ ആശുപത്രിയില്‍ ഇവരുണ്ടായിരുന്നു. ഇഞ്ചക്ഷന്‍ നല്‍കിയും കുഞ്ഞുങ്ങളെ പരിചരിച്ചും പല വകുപ്പുകളിലും എത്തിയെങ്കിലും അധികൃതര്‍ക്ക് തട്ടിപ്പ് തിരിച്ചറിയാനായില്ല. ഇതു മുതലെടുത്ത് സര്‍ജറി വാര്‍ഡില്‍ ഉള്‍പ്പെടെ സന ഷെയ്ക്ക് എത്തി.
പോലിസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ നഴ്‌സിംഗ് പഠിച്ചിട്ടില്ലെന്ന് ബെലഗാവിയിലെ കുമാരസ്വാമി ലേഔട്ടില്‍ താമസിക്കുന്ന സന പോലീസിനോട് പറഞ്ഞു. ബിംസില്‍ എത്തുന്നതിനുമുമ്പ് മറ്റൊരു ആശുപത്രിയിലും താന്‍ സമാനമായി ജോലി ചെയ്തിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പിനോട് ബീംസ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്തിനാണ് ുവതി വ്യാജ നഴ്‌സ് ചമഞ്ഞ് ആശുപത്രികളിലെത്തിയതെന്നാണ് ഉയരുന്ന സംശയം. എന്തായാലും സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.